Skip to main content

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: രക്ഷിതാക്കള്‍ മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഫിഷറീസ് വകുപ്പ് മുഖേന ഉന്നത വിദ്യാഭ്യാസം നല്‍കുന്ന പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് വണ്‍ മുതലുള്ള വിദ്യാര്‍ഥികളെയാണ് പരിഗണിക്കുന്നത്.

മത്സ്യബന്ധനത്തിനിടെ മരിച്ച മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷാഫോം ജില്ലാ ഓഫീസിലും മത്സ്യഭവനുകളിലും ലഭിക്കും. അവസാന തീയതി ഒക്ടോബര്‍ 29. ഫോണ്‍: 0477 2251103.

date