കണ്ണൂര്‍ അറിയിപ്പുകള്‍ 25-10-2021
പരിശോധന നടത്തി
അനധികൃത ഭാഗ്യക്കുറി വില്‍്പനക്കെതിരെയുള്ള നടപടികളുടെ ഭാഗമായി ഭാഗ്യക്കുറി വില്‍പന കേന്ദ്രങ്ങളില്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ സി എം ബീനയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഭാഗ്യക്കുറി ടിക്കറ്റിന്റെ അവസാന നാലക്കം ഒരേ പോലെ വരുന്ന 12 സീരിസില്‍ കൂടുതല്‍ വില്‍പന നടത്തരുതെന്ന ഉത്തരവ് ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പരിശോധന. കണ്ണൂര്‍ ടൗണ്‍ പരിസരങ്ങളിലാണ് പരിശോധന നടത്തിയത്. ജൂനിയര്‍ സൂപ്രണ്ട് ടി അഭിലാഷ്, ടി ദിനേഷ് കുമാര്‍, എം വി രാജേഷ്‌കുമാര്‍, കെ ഹരിദാസന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. അനധികൃത ലോട്ടറി വില്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഏജന്‍സി റദ്ദക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അറിയിച്ചു.
തടികള്‍ വില്‍പനക്ക്
കണ്ണോത്ത് ഗവ. തടി ഡിപ്പോയില്‍ തേക്ക് തടികളുടെ ചില്ലറ വില്‍പന ഒക്ടോബര്‍ 27 രാവിലെ 10 മണി മുതല്‍ ആരംഭിക്കും. വീട്ടുപണിക്കായി അഞ്ച് ക്യുബിക് മീറ്റര്‍ വരെ തേക്ക് തടികള്‍ മൂന്ന് മാസക്കലയളവില്‍ സ്‌റ്റോക്ക് തീരും വരെ ലഭിക്കും. ഓരോ തടിക്കും നിശ്ചിത വില ഒടുക്കി ലേലത്തില്‍ പങ്കെടുക്കാതെ ഉപഭോക്താക്കള്‍ക്ക് ഇഷ്‌പ്പെട്ട തടികള്‍ തെരഞ്ഞെടുക്കാം. ആവശ്യമായ രേഖകള്‍ ഹാജരാക്കണം. ഫോണ്‍: 0490 2302080, 8547602859.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ്ങ്
സ്‌കൂള്‍ തുറക്കുന്നതോടനുബന്ധിച്ച് കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്കയകറ്റാനും മാനസികസമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനുമായി കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാക്കുന്നു. ഒക്ടോബര്‍ 28, 29 തീയതികളില്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ വച്ചാണ് കൗണ്‍സിലിങ്ങ് നല്‍കുക. കൗണ്‍സിലിങ്ങ് ആവശ്യമുള്ളവര്‍ 27 ന് വൈകുന്നേരം അഞ്ച് മണിക്കകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9447487056, 9446116185, 6238118258, 7909291308.
സീറ്റുകള്‍ ഒഴിവ്
ഐ എച്ച് ആര്‍ ഡി നെരുവമ്പ്രത്ത് പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, എം കോം കോഴ്‌സുകളില്‍ സീറ്റുകള്‍ ഒഴിവ്്. എസ് സി/ എസ് ടി/ ഒഇസി/ ഒബിഎച്ച്/ മത്സ്യത്തൊഴിലാളി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 04972877600
ജില്ലയില്‍ ബുധനാഴ്ച മഞ്ഞ അലര്‍ട്ട്
മഴ തുടരുന്ന സാഹചര്യത്തില്‍ ബുധനാഴ്ച(ഒക്ടോബര്‍ 27) ജില്ലയില്‍ കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.
ലാറ്ററല്‍ എന്‍ട്രി പ്രവേശനം
തൃക്കരിപ്പൂര്‍ ഇ കെ എന്‍ എം ഗവ: പോളി ടെക്‌നിക്ക് കോളേജിലെ മൂന്നാം സെമസ്റ്ററിലെ ഇലക്‌ട്രോണിക്‌സ്, ബയോമെഡിക്കല്‍, കമ്പ്യൂട്ടര്‍ ബ്രാഞ്ചുകളിലെ ഒഴിവുളള സീറ്റുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി പ്രവേശനം ഒക്ടോബര്‍ 27ന് നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അന്നേ ദിവസം രാവിലെ 10 മണിക്ക് മുമ്പായി കോളേജില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04672211400, 9497644788, 9946457866.
വ്യാജ പ്രചാരണം
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന്റെ രജിസ്‌ട്രേഷന്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ നടക്കുന്നുവെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണെന്ന് അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഹെല്‍ത്ത് ഐഡി പദ്ധതിയാണ് ചികിത്സാ പദ്ധതിയായി തെറ്റിദ്ധരിക്കപ്പെടുന്നത്. ഹെല്‍ത്ത് ഐഡി കാര്‍ഡ് അക്ഷയയില്‍ ചെയ്ത് നല്‍കുന്നുണ്ടെന്നും പ്രൊജക്ട് മാനേജര്‍ അറിയിച്ചു.
റാങ്ക് പട്ടിക റദ്ദായി
ജില്ലയില്‍ വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് (071/2017) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2018 ജൂണ്‍ 30ന് നിലവില്‍ വന്ന 465/2018/ഡിഒസി നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി ആഗസ്ത് നാലിന് അവസാനിച്ചതിനാല്‍ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പദ്ധതി, സംസ്ഥാന സര്‍ക്കാറിന്റെ എന്റെ ഗ്രാമം പദ്ധതി എന്നിവ പ്രകാരം വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
പി എം ഇ ജി പി പദ്ധതിയില്‍ ഗ്രാമീണ മേഖലയില്‍ പുതുതായി ആരംഭിക്കുന്ന യൂണിറ്റുകള്‍ക്ക് 25 മുതല്‍ 35 ശതമാനം വരെ സബ്‌സിഡി ലഭിക്കും. ഉല്‍പാദന യൂണിറ്റുകള്‍ക്ക് പരമാവധി 25 ലക്ഷം രൂപവരെയും സര്‍വീസ് യൂണിറ്റുകള്‍ക്ക് പരമാവധി 10 ലക്ഷം രൂപവരെയും പദ്ധതി ചെലവ് വരുന്ന സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ അപേക്ഷിക്കാം. അംഗീകൃത ബാങ്കുകള്‍ വഴി ലഭ്യമാക്കുന്ന വായ്പകള്‍ക്ക് അനുസൃതമായാണ് സബ്‌സിഡി അനുവദിക്കുന്നത്. പട്ടികജാതി, പട്ടികവര്‍ഗം, ഒബിസി, വനിതകള്‍, വികലാംഗര്‍, ന്യൂനപക്ഷം, വിമുക്ത ഭടന്‍മാര്‍ എന്നീ വിഭാഗങ്ങള്‍ക്ക് 35 ശതമാനവും പൊതുവിഭാഗത്തിന് 25 ശതമാനവും സബ്‌സിഡി ലഭിക്കും. അപേക്ഷ www.kviconline.gov.in ല്‍ പി എം ഇ ജി പി പോര്‍ട്ടല്‍ മുഖേന കെ വി ഐ ബി എന്ന നിര്‍വഹണ ഏജന്‍സി മുഖേനയാണ് സമര്‍പ്പിക്കേണ്ടത്.
എന്റെ ഗ്രാമം പദ്ധതിയില്‍ ഗ്രാമീണ മേഖലയില്‍ പുതുതായി ആരംഭിക്കുന്ന യൂണിറ്റുകള്‍ക്ക് 25 മുതല്‍ 40 ശതമാനം വരെയാണ് സബ്‌സിഡി ലഭിക്കുക. ഉല്‍പാദന യൂണിറ്റുകള്‍/ സര്‍വീസ് യൂണിറ്റുകള്‍ എന്ന ഭേദമില്ലാതെ പരമാവധി അഞ്ച് ലക്ഷം രൂപ വരെ പദ്ധതി ചെലവ് വരുന്ന യൂണിറ്റുകള്‍ക്ക് അപേക്ഷിക്കാം. അംഗീകൃത ബാങ്കുകള്‍ വഴി ലഭ്യമാക്കുന്ന വായ്പകള്‍ക്ക് അനുസൃതമായാണ് സബ്‌സിഡി. പട്ടികജാതി, പട്ടികവര്‍ഗം വിഭാഗങ്ങള്‍ക്ക് 40 ശതമാനം, ഒ ബി സി, വനിത വിഭാഗങ്ങള്‍ക്ക് 30 ശതമാനം, പൊതുവിഭാഗത്തിന് 25 ശതമാനം എന്ന ക്രമത്തില്‍ സബ്‌സിഡി ലഭിക്കും. segp.kkvib.org മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിശദ വിവരങ്ങള്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497 2700057.
വായ്പാ മേള സംഘടിപ്പിക്കുന്നു
കേന്ദ്ര ധനകാര്യ വകുപ്പിന്റെ കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് നിര്‍ദ്ദേശപ്രകാരം സംസ്ഥാന തല ബാങ്കേര്‍സ് സമിതിയുടെ നേതൃത്വത്തില്‍ ജില്ലാ ലീഡ് ബാങ്ക് പ്രമുഖ ബാങ്കുകളുമായി സഹകരിച്ച് സമൃദ്ധി വായ്പാ മേള സംഘടിപ്പിക്കുന്നു. 'ബാങ്കുകള്‍ ജനങ്ങളിലേക്ക്' എന്ന ആപ്തവാക്യവുമായി നടത്തുന്ന പരിപാടി ഒക്ടോബര്‍ 26 ന് ചേമ്പര്‍ ഹാളില്‍ രാവിലെ 10 മണിക്ക് കെ സുധാകരന്‍ എം പി ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അധ്യക്ഷനാകും.
വായ്പാ സമ്മത പത്രങ്ങള്‍ വിതരണം ചെയ്യപ്പെടും. പ്രമുഖ ബാങ്കുകളുടെ സ്റ്റാളുകള്‍ ഉണ്ടായിരിക്കും. വിവിധ വായ്പാ പദ്ധതികളെക്കുറിച്ച് ഒരു വേദിയില്‍ പൊതുജനങ്ങള്‍ക്ക് അറിയാനുള്ള അവസരം ഇതുവഴി ഒരുക്കും. കാര്‍ഷിക വായ്പകള്‍, വ്യാപാര-വ്യവസായ വായ്പകള്‍, വിദ്യാഭ്യാസ വായ്പകള്‍, ഭവന വായ്പകള്‍, വ്യക്തിഗത വായ്പകള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് പരിപാടി നടത്തുന്നത്. സബ്‌സിഡി വായ്പകളെ പറ്റി അറിയാനുള്ള അവസരവും ഉണ്ടായിരിക്കും. ജന്‍ സുരക്ഷാ ഇന്‍ഷുറന്‍സ് സ്‌കീമുകളായ പി എം ജീവന്‍ ജ്യോതി ഭീമാ, പി എം സുരക്ഷാ ഭീമാ യോജന, അടല്‍ പെന്‍ഷന്‍ യോജന, സുകന്യാ സമൃദ്ധി യോജന തുടങ്ങിയവയെ പറ്റി അറിയാനും അവയ്ക്കുള്ള അപേക്ഷാ പത്രങ്ങള്‍ നല്‍കാനും അവസരം ഉണ്ടായിരിക്കും. വായ്പയെടുത്ത് ഒരു സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും നിലവിലെ സംരംഭം വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അതിനുള്ള വിവിധ വായ്പാ പദ്ധതികളെ പറ്റിയും വായാപ മേളയില്‍ നിന്ന് അറിയാം.
സ്വകാര്യസ്ഥാപനങ്ങളിലേക്ക് അഭിമുഖം
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഒക്‌ടോബര്‍ 28, 29, 30 തീയതികളില്‍ രാവിലെ 10 മുതല്‍ ഉച്ച ഒരു മണി വരെ അഭിമുഖം നടത്തും.
മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷനിസ്റ്റ്, ഗസ്റ്റ് റിലേഷന്‍ എക്‌സിക്യൂട്ടവ്, സ്റ്റാഫ് നഴ്‌സ്, നഴ്‌സ് ട്രെയിനി, ഫാക്കല്‍റ്റി: ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് (ജാര്‍ഖണ്ഡ് - സൗജന്യ താമസവും ഭക്ഷണവും), കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ്, എക്‌സിക്യൂട്ടീവ് ട്രെയിനി, ടെക്‌നിക്കല്‍ സപ്പോര്‍ട്ട്, ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ആപ്പ് ഡെവലപ്പര്‍ (ഐഒഎസ് ആന്റ് ആന്‍ഡ്രോയിഡ്) എന്നീ തസ്തികകളിലേക്കാണ് അഭിമുഖം.
ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍, ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, ബി എസ് സി/ ജി എന്‍ എം നഴ്‌സിംഗ് (കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം), എം എസ് സി ആന്റ് ബി എഡ് (ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ്), പ്ലസ്ടു, ഡിപ്ലോമ, ബി എസ് സി/ ബി സി എ/എം സി എ/ ബി ടെക്/ ഐ ടി സി/ സി എസ് കമ്പ്യൂട്ടര്‍ സയന്‍സ്, എം ബി എ എന്നിവയാണ് യോഗ്യത.
താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തിന് പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദെ്യാഗാര്‍ഥികള്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് സഹിതം ഹാജരായി പങ്കെടുക്കാവുന്നതാണ്. ഫോണ്‍: 0497 2707610, 6282942066.
വിചാരണ മാറ്റി
ഒക്‌ടോബര്‍ 29 ന് കലക്ടറേറ്റില്‍ വിചാരണ നടത്താനിരുന്ന പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്കുകളിലെ ദേവസ്വം പട്ടയങ്ങളുടെ വിചാരണ നവംബര്‍ 25ലേക്ക് മാറ്റിയതായി ആര്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
വെബിനാര്‍ ഇന്ന് മുതല്‍
കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിതാ കോളേജിലെ ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലിന്റെ നേതൃത്വത്തില്‍ അന്തര്‍ദ്ദേശീയ വെബിനാര്‍ സംഘടിപ്പിക്കുന്നു. റീസെന്റ് ട്രെന്റ്‌സ് ഇന്‍ ഇന്റര്‍ഡിസിപ്ലിനറി ലാംഗേ്വജസ്, സയന്‍സസ് ആന്റ് സോഷ്യന്‍ സയന്‍സസ് എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന വെബിനാര്‍ സീരീസ് ഒക്ടോബര്‍ 26 ചൊവ്വ വൈകിട്ട് ഏഴ് മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കെ വി സുമേഷ് എം എല്‍ എ അധ്യക്ഷനാകും. വെബിനാര്‍ സീരീസ് നവംബര്‍ 10 ന് അവസാനിക്കും
- Log in to post comments