Skip to main content

മലയാളദിനാചരണം: ഉപന്യാസ മത്സരം

മലയാള ദിനാചരണത്തിന്റേയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഭാഗമായി മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഉപന്യാസമത്സരം സംഘടിപ്പിക്കുന്നു. ഹൈസ്‌കൂള്‍-പ്ലസ് ടു വിദ്യാര്‍ഥികള്‍, കോളജ് വിദ്യാര്‍ഥികള്‍ എന്നീ വിഭാഗങ്ങള്‍ക്ക് പുറമെ പൊതു വിഭാഗത്തിനും പ്രത്യേകം മത്സരമുണ്ട്. പൊതു വിഭാഗത്തില്‍ ജില്ലയിലുള്ള ആര്‍ക്കും പങ്കെടുക്കാം. `നവകേരളം എന്റെ സ്വപ്നത്തില്‍' എന്നതാണ് വിഷയം. അഞ്ച്  പേജില്‍ കവിയാത്ത ഉപന്യാസം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ബി 3 ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം എന്ന വിലാസത്തില്‍ നവംബര്‍ ആറിന് മുമ്പ് ലഭിക്കണം. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു.

date