Skip to main content

തൊഴിലുറപ്പ് പദ്ധതിയില്‍ ഒഴിവ്

ബെള്ളൂര്‍ ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ അക്രഡിറ്റഡ് ഓവര്‍സിയര്‍ (ഒന്ന്), അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് (ഒന്ന്) തസ്തികകളില്‍ ഒഴിവുണ്ട്. ത്രിവത്സര പോളിടെക്‌നിക് സിവില്‍ ഡിപ്ലോമ/ ദ്വിവത്സര ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമയാണ് അക്രഡിറ്റഡ് ഓവര്‍സിയറുടെ യോഗ്യത. ബി.കോം വിത്ത് പി.ജി.ഡി.സി.എയാണ് അക്കൗണ്ടന്റിന്റെ യോഗ്യത. ഓവര്‍സിയര്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച നവംബര്‍ എട്ടിന് രാവിലെയും അക്കൗണ്ടന്റ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച നവംബര്‍ എട്ടിന് ഉച്ചയ്ക്ക് രണ്ടിനും പഞ്ചായത്ത് ഹാളില്‍ നടക്കും. ഫോണ്‍: 04994260073

date