Skip to main content

വഖ്ഫ് അദാലത്ത് 30ന്; മന്ത്രി. വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും

കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ കാസര്‍കോട് ജില്ലയിലെ പുതുതായി രജിസ്റ്റര്‍ ചെയ്ത വഖ്ഫ് സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ഒക്ടോബര്‍ 30ന് രാവിലെ 10ന് കാസര്‍കോട്  നഗരസഭ കാര്യാലയം കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അദാലത്ത് വഖ്ഫ്-ഹജ്ജ് തീര്‍ഥാടനം- കായിക വകുപ്പ് മന്ത്രി. വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ജില്ലയിലെ വഖ്ഫ് സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി വഖ്ഫ് സ്ഥാപന ഭാരവാഹികള്‍ക്ക് അദാലത്തില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് അദാലത്തില്‍ വിതരണം ചെയ്യും. ന്യൂനതകള്‍ പരിഹരിച്ച് നിലവിലുള്ള അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്യും. ഇതുവരെ രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷിക്കാത്ത സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ അദാലത്തില്‍ അവസരമുണ്ടാകും.
 

date