Skip to main content

പള്ളിക്കര ഗ്രാമ പഞ്ചായത്തില്‍ 'ടീച്ചറും കുട്ട്യോളും' പദ്ധതി തുടങ്ങി

ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ഹരിതകര്‍മ്മസേന വഴി നടപ്പാക്കുന്ന  'ടീച്ചറും കുട്ട്യോളും' പദ്ധതിക്ക് പള്ളിക്കര ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി. എസ്.എം.എ. യു.പി സ്‌കൂള്‍ പരിസരത്ത് പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. കുമാരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എ. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്‌മണ്യന്‍ പദ്ധതി വിശദീകരണം നടത്തി. ജനപ്രതിനിധികളായ മൗവ്വല്‍ കുഞ്ഞബ്ദുള്ള, ടി.ശോഭന, വിനോദ് പനയാല്‍, ആര്‍.രാഗേഷ് , ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ എ.പി. അഭിരാജ്, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
വിദ്യാര്‍ഥികളില്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട അവബോധം വളര്‍ത്തിയെടുക്കുന്നതിന്റെ  ഭാഗമായാണ് ജില്ലയില്‍  പദ്ധതി ആരംഭിച്ചത്.  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഓരോ വാര്‍ഡിലേയും ഹരിത കര്‍മ്മ സേനാംഗങ്ങള്‍ അതാത് വാര്‍ഡിലെ കുട്ടികള്‍ക്ക് വിവിധ തരത്തിലുളള പ്ലാസ്റ്റിക്കുകളെ പരിചയപ്പെടുത്തുകയും അവ തരംതിരിക്കുന്നതിനായുള്ള പരിശീലനം നല്‍കുകയും ചെയ്യുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.  
 

date