Skip to main content

ജില്ലാ പഞ്ചായത്ത് പദ്ധതി നിര്‍വഹണ വിഭാഗത്തില്‍ ഒഴിവുകള്‍

കാസര്‍കോട് ജില്ലാ പഞ്ചായത്ത് പദ്ധതി നിര്‍വഹണ വിഭാഗത്തില്‍ അക്രഡിറ്റഡ് എന്‍ജിനീയര്‍(ഒന്ന്), അക്രഡിറ്റഡ് ഓവര്‍സിയര്‍ (രണ്ട്) തസ്തികകളില്‍ ഒഴിവുണ്ട്. ബി-ടെക് സിവില്‍ എന്‍ജിനീയറിങ്ങും അഞ്ച്  വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അക്രഡിറ്റഡ് എന്‍ജീയര്‍ തസ്തികയിലേക്കും
ഡിപ്ലോമ സിവില്‍ എന്‍ജിനീയറിങ്ങും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അക്രഡിറ്റഡ് ഓവര്‍സിയര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റയും, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം നവംബര്‍ അഞ്ചിന്   വൈകീട്ട് നാലിനകം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, പി.ഐ.യു പി.എം.ജിഎസ്.വൈ, ജില്ലാ പഞ്ചായത്ത് ബില്‍ഡിംഗ്, വിദ്യാനഗര്‍, കാസര്‍കോട് -671123 എന്ന വിലാസത്തില്‍ നേരിട്ടോ, തപാല്‍ മുഖേനയോ അപേക്ഷിക്കണം.
 

date