Skip to main content

കുന്നംകുളത്തെ മുഴുവൻ സ്കൂളുകൾക്കും സാനിറ്റൈസർ വിതരണം ചെയ്തു

നവംബർ 1 ന് സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി നഗരസഭാ പ്രദേശത്തെ സർക്കാർ എയ്ഡഡ് സ്കൂളുകൾക്ക് നഗരസഭ 5 ലിറ്റർ വീതം സാനിറ്റൈസർ നൽകി.സാനിറ്റൈസർ വിതരണോദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ നിർവ്വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി 
ചെയർപേഴ്സൺമാരായ പി എം സുരേഷ്, ടി സോമശേഖരൻ, പ്രിയ സജീഷ്, പി കെ ഷെബീർ, ഹെൽത്ത് സൂപ്പർവൈസർ കെ എസ് ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു. ഗവ.ബോയ്സ് സ്കൂൾ പ്രധാന അധ്യാപകൻ ഹൈദരാലി, ബി ആർ സി കോർഡിനേറ്റർ റഫീഖ് എന്നിവർ സാനിറ്റൈസർ ഏറ്റുവാങ്ങി.
നഗരസഭാ പ്രദേശത്തെ മുഴുവൻ സ്കൂളുകളും അണുനശീകരണം ചെയ്യുന്ന നടപടികളും നഗരസഭ ആരോഗ്യ വിഭാഗം സ്വീകരിച്ചിട്ടുണ്ട്.

date