Skip to main content

ശുചിത്വ ഭാരതം പദ്ധതി സംസ്ഥാനതല സമാപനം ഒക്ടോബർ 31ന് 

ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി ഒക്ടോബർ 1 മുതൽ 31 വരെ നടത്തിവരുന്ന ശുചിത്വഭാരതം പരിപാടിയുടെ സംസ്ഥാനതല സമാപനം ഒക്ടോബർ 31ന് തൃശൂരിൽ നടക്കും. ഞായറാഴ്ച രാവിലെ 10 മണിക്ക് അയ്യന്തോൾ ജില്ലാ ആസൂത്രണ ഭവനിൽ നടക്കുന്ന പരിപാടി ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്യും. പി ബാലചന്ദ്രൻ എംഎൽഎ ശുചിത്വഭാരതം പദ്ധതിയുടെ സംസ്ഥാന തല പൂർത്തീകരണ പ്രഖ്യാപനം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീന പറയങ്ങാട്ടിൽ അധ്യക്ഷയാകും. നെഹ്റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടർ കെ കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. നെഹ്റു യുവകേന്ദ്ര ആൻഡ് നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ പരിപാടിയിൽ പങ്കെടുക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ,  ത്രിതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ,  ശുചിത്വമിഷൻ, ഹരിതകേരള മിഷൻ, കുടുംബശ്രീ, നാഷണൽ സർവീസ് സ്കീം, നെഹ്റു യുവ കേന്ദ്ര, യുവജന ക്ലബ്ബുകൾ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

date