Skip to main content

ടൂവീലർ റാലിയും നഗരശ്രീ ഉത്സവവും സംഘടിപ്പിച്ചു 

കൊടുങ്ങല്ലൂർ നഗരസഭയിൽ വനിതകളുടെ ടൂവീലർ റാലിയും നഗരശ്രീ ഉത്സവവും സംഘടിപ്പിച്ചു. ദേശീയ നഗര ജീവന മിഷന്റെയും കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നഗരസഭ ടൗൺഹാളിൽ നടന്ന ഉത്സവം ചെയർപേഴ്സൺ എം യു ഷിനിജ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ ആർ ജൈത്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി എസ് സനിൽ പദ്ധതി വിശദീകരിച്ചു. കെ എസ് കൈസാബ് വഴിയോര കച്ചവടക്കാർക്കുള്ള  ലോൺ രണ്ടാംഘട്ട വിതരണം നടത്തി. സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലത ഉണ്ണികൃഷ്ണൻ, എൽസി പോൾ, ഒ എൻ ജയദേവൻ, കൗൺസിലർ ശാലിനി വെങ്കിടേഷ്, സിഡിഎസ് ചെയർപേഴ്സൺമാരായ ശ്രീദേവി തിലകൻ, മല്ലിക സുദാസൻ, മിഷൻ മാനേജർ മിനി ജോൺ എന്നിവർ പങ്കെടുത്തു.

date