Skip to main content

ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു 

പട്ടികജാതി വികസന വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള വടക്കാഞ്ചേരി ഗവൺമെൻ്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഹയർസെക്കന്ററി വിഭാഗത്തിൽ വിവിധ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. നവംബർ 3 രാവിലെ 10 ന് കൊമേഴ്സ്, ഉച്ചയ്ക്ക് 2 ന് ഇക്കണോമിക്സ് വിഷയത്തിൽ അഭിമുഖം നടത്തും.  നവംബർ 5 രാവിലെ 10 ന് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഉച്ചയ്ക്ക് 2 ന് ഇംഗ്ലീഷ്, നവംബർ 6 രാവിലെ 10 ന് മലയാളം എന്നീ വിഷയങ്ങളിലും നിശ്ചിത സമയക്രമങ്ങളിലായി അഭിമുഖം നടത്തും. സ്കൂൾ ഹോസ്റ്റലിൽ താമസിച്ചു പഠിപ്പിക്കുവാൻ താല്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ രേഖകളും പകർപ്പുകളും സഹിതം സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് നേരിട്ട് ഹാജരാകണമെന്ന് വടക്കാഞ്ചേരി ഗവൺമെൻ്റ് മോഡൽ റസിഡൻഷ്യൽ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 04884 235356

date