Skip to main content

അമ്മാടം സെന്റ്‌ ആന്റണീസ് സ്കൂളിൽ ശുചീകരണം നടത്തി 

ജില്ലാതല പ്രവേശനോത്സവ ഉദ്‌ഘാടനം നടക്കുന്ന അമ്മാടം സെന്റ് ആന്റണീസ് സ്കൂളിൽ അധ്യാപകരും രക്ഷിതാക്കളും പി ടി എ അംഗങ്ങളും ചേർന്ന് ശുചീകരണ പ്രവർത്തനം നടത്തി. കളിമുറ്റം ഒരുക്കാം പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് വിദ്യാർത്ഥികൾ ഉപയോഗിക്കുന്ന ക്ലാസ് മുറികളും ശുചിമുറികളും സ്കൂൾ പരിസരവും വൃത്തിയാക്കിയത്‌. ജില്ലാതല പ്രവേശനോത്സവം നവംബർ 1 ന് ഉന്നതവിദ്യാഭ്യാസ മന്ത്രി പ്രൊഫ.ആർ ബിന്ദു ഈ വിദ്യാലയത്തിൽ ഉദ്‌ഘാടനം ചെയ്യും. തിരികെ വിദ്യാലയത്തിലേയ്ക്ക് എന്ന ഉത്സവത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സ്കൂൾ പ്രധാന അധ്യാപകൻ സ്റ്റൈനി ചാക്കോ പറഞ്ഞു.

date