Skip to main content

കയർ ഭൂവസ്ത്ര വിതാന പദ്ധതികൾ: ഏകദിന സെമിനാർ സംഘടിപ്പിച്ചു 

വെർച്വൽ കയർ കേരള 2021ന് മുന്നോടിയായി കയർ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കയർ ഭൂവസ്ത്ര വിതാന പദ്ധതിയുമായി ബന്ധപ്പെട്ടാണ് സെമിനാർ സംഘടിപ്പിച്ചത്. കയർ മേഖല സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.  കയർ ഭൂവസ്ത്രത്തിലൂടെ 200 ദിവസത്തെ തൊഴിൽ ദിനങ്ങൾ നൽകാൻ സർക്കാരിന് സാധിച്ചെന്നും അദ്ദേഹം കൂട്ടിചേർത്തു.  

കയർ വികസന വകുപ്പ് ഡയറക്ടർ വി ആർ വിനോദ് മുഖ്യാതിഥിയായി. ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ പി സി ബാലഗോപാലൻ അധ്യക്ഷനായി. തൊഴിലുറപ്പ് പദ്ധതിയും കയർ ഭൂവസ്ത്ര യോജന സാധ്യതകളും, കയർ ഭൂവസ്ത്ര വിതാനത്തിലെ സാങ്കേതിക വശങ്ങൾ എന്നീ വിഷയങ്ങളിൽ ക്ലാസ് നൽകി. ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകൾ പദ്ധതിയിൽ 16,40,000 സ്‌ക്വയർ മീറ്റർ കയർ ഭൂവസ്ത്രം വിതാനിക്കാനുള്ള കരാർ ഒപ്പുവെച്ചിട്ടുണ്ട്. ഇതിന്റെ പൂർത്തീകരണത്തിന് പശ്ചാത്തലം ഒരുക്കുന്നതിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്. ടൗൺ ഹാളിൽ നടന്ന ഏകദിന സെമിനാറിൽ പ്രോജക്ട് ഓഫീസർ സി ആർ സോജൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ എന്നിവർ  പങ്കെടുത്തു.

date