Skip to main content

ചാലക്കുടിയിൽ സംരംഭകത്വ ബോധവൽക്കരണ ശിൽപശാല ഇന്ന് (ഒക്ടോബർ 30)

ചാലക്കുടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രദേശത്തെ വ്യവസായ സംരംഭകർക്ക് വ്യവസായ വകുപ്പിന്റെ പദ്ധതികൾ പരിചയപ്പെടുന്നതിനും പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനുമായുള്ള മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനുമായി സംഘടിപ്പിക്കുന്ന സംരംഭകത്വ ബോധവൽക്കരണ ശിൽപശാല ഇന്ന് (ഒക്ടോബർ 30) നടക്കും. രാവിലെ പത്തിന് ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ നടക്കുന്ന പരിപാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വേണു കണ്ടരുമഠത്തിൽ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ്‌ ലീന ഡേവിസ് അധ്യക്ഷത വഹിക്കും. ബ്ലോക്ക്‌ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി കെ ജേക്കബ്, ബീന രവീന്ദ്രൻ, പി പി പോളി, ബ്ലോക്ക്‌ വ്യവസായ വികസന ഓഫീസർ വി എ സെബി, ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി ടി സി രാധാമണി തുടങ്ങിയവർ പങ്കെടുക്കും.

date