Skip to main content

അനധികൃത നിർമാണം കണ്ടെത്തുന്നതിനായി സ്‌ക്വാഡ് പ്രവർത്തനം ഊർജ്ജിതമാക്കും - ചാവക്കാട് നഗരസഭ 

അനധികൃത നിർമാണം കണ്ടെത്തുന്നതിനായി രൂപീകരിച്ചിട്ടുള്ള സ്‌ക്വാഡിന്റെ പ്രവർത്തനം ഊർജ്ജിതമാക്കാനൊരുങ്ങി ചാവക്കാട് നഗരസഭ. കൂടാതെ നവംബർ 1 മുതൽ വിവിധ വാർഡുകളിൽ നികുതി പിരിവ് ഊർജ്ജിതമാക്കുന്നതിനായി ക്യാമ്പ് കളക്ഷൻ നടത്തുന്നതിനും തീരുമാനമായി. 2016-17, 2018-19 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടുകൾ സംബന്ധിച്ച് ചാവക്കാട് നഗരസഭയുടെ കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഈ വർഷങ്ങളിലെ ഓഡിറ്റ് റിപ്പോർട്ടുകളിൽ പറയുന്ന ന്യൂനതകൾ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അറിയിച്ചു. കൂടാതെ നഗരസഭാ പരിധിയിലെ അതിദരിദ്രരെ  കണ്ടെത്തുന്നതിനായി മുനിസിപ്പൽ തലത്തിൽ രൂപീകരിച്ച ജനകീയ സമിതി പോലെ വാർഡ് തലത്തിലും സമിതി രൂപീകരിക്കും.

date