Skip to main content

താത്ക്കാലിക ഡോക്ടര്‍ നിയമനം

 

ജില്ലാ ആശുപത്രി ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. അടിസ്ഥാന യോഗ്യത എം.ബി.ബി.എസ്. ടി.സി.എം.സി രജിസ്ട്രേഷന്‍ നിര്‍ബന്ധം. എം.ഡി സൈക്യാട്രി, മാനസികാരോഗ്യ വിഭാഗത്തില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍  ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി നവംബര്‍ നാലിന് വൈകിട്ട് അഞ്ചിനകം hrdistricthospitalpkd@gmail.com ല്‍ അപേക്ഷ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04912533327, 2534524.

date