Skip to main content

അതിവേഗ വ്യക്തിഗത/ഗ്രൂപ്പ് വായ്പകള്‍ 

 

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ലളിതമായ നടപടിക്രമത്തിലുടെ അതിവേഗ വ്യക്തിഗത/ഗ്രൂപ്പ് വായ്പകള്‍ നല്‍കുന്നു. നിശ്ചിത വരുമാന പരിധിയിലൂള്ള 18-നും 55-നും മധ്യേ പ്രായമുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്ക് 5 വര്‍ഷ തിരിച്ചടവ് കാലാവധിയില്‍ 6 ശതമാനം പലിശനിരക്കില്‍ ് ഉദ്യോഗസ്ഥ/വസ്ത ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിഗത വായ്പ നല്‍കുന്നത്.  'www.kswdc.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കുന്ന വായ്പ അപേക്ഷ ഫോറം ബന്ധപ്പെട്ട എറണാകുളം മേഖല ഓഫീസില്‍ സമര്‍പ്പിക്കാം.മൈക്രോ ഫിനനാന്‍സ്   പദ്ധതിയില്‍ കുടുംബശ്രീ സി.ഡി.എസ് ന് 3 ശതമാനം -3.5 ശതമാനം പലിശ നിരക്കില്‍ 1.5 കോടി രൂപ വരെ വായ്പ അനുവദിക്കുന്നു. സി.ഡി.എസ് ന് കീഴിലുള്ള എസ്.എച്ച്.ജി കള്‍ക്ക് 10 ലക്ഷം വരേയും ഹരിത കര്‍മ്മ സേന/ ശുചീകരണ തൊഴിലാളി യൂണിറ്റ് എന്നിവയ്ക്ക് 6 ലക്ഷം രൂപ വരേയും വായ്പ  ലഭ്യമാവുന്നതാണ്. അപേക്ഷകള്‍ക്കും വിശദവിവരങ്ങള്‍ക്കും എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍:0484-2984932,9496015008

date