Skip to main content

യുവ പ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

 

 

 

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 2020-ലെ സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത അവാർഡ് 18നും 40നും മധ്യേ പ്രായമുള്ള വർക്കാണ് നൽകുന്നത്. സാമൂഹ്യപ്രവർത്തനം മാധ്യമപ്രവർത്തനം (പ്രിന്റ്) മാധ്യമപ്രവർത്തനം (ദൃശ്യമാധ്യമം) കല, സാഹിത്യം, ഫൈൻ ആർട്സ്,  കായികം (വനിത ) , കായികം (പുരുഷൻ ) ശാസ്ത്രം, സംരംഭകത്വം ,കൃഷി എന്നീ മേഖലകളിൽ നിന്നും മികച്ച ഓരോ വ്യക്തിക്ക് വീതം ആകെ 11 പേർക്കാണ് അവാർഡ് നൽകുന്നത്. അപേക്ഷ സ്വയം സമർപ്പിക്കുകയോ മറ്റൊരു വ്യക്തിയെ നാമനിർദ്ദേശം ചെയ്യുകയോ ചെയ്യാം.  50,000 രൂപയും പ്രശസ്തി പത്രവും പുരസ്കാരവും ആണ് അവാർഡ്. സംസ്ഥാന യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള യുവ ക്ലബ്ബുകളിൽ നിന്നും അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു. ജില്ലാതലത്തിൽ തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തിപത്രവും പുരസ്കാരവും നൽകും . ജില്ലാതലത്തിൽ അവാർഡ് നേടിയവരെ സംസ്ഥാനതലത്തിൽ പരിഗണിക്കും. സംസ്ഥാനതലത്തിൽ 50,000 രൂപയും പ്രശസ്തി പത്രവും പുരസ്കാരവും ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2021 നവംബർ 20. കൂടുതൽ വിവരങ്ങൾക്ക് www.ksywb.kerala.gov.in

 

date