Skip to main content

അപേക്ഷ ക്ഷണിച്ചു

 

എറണാകുളം : പട്ടികജാതി വികസന വകുപ്പിന് കീഴിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റലുകളിൽ വനിതാ വാർഡൻ,വാച്ച് വുമൺ എന്നീ തസ്തികകളിൽ ഒരു ഒഴിവും കുക്ക് തസ്തികയിൽ രണ്ട് ഒഴിവുമുണ്ട്.

യോഗ്യത : വനിതാ വാർഡൻ - എസ്. എസ്. എൽ. സി തത്തുല്യം,കമ്പ്യൂട്ടർ പരിജ്ഞാനം, പ്രവർത്തി പരിചയം.

വാച്ച് വുമൺ : ഏഴാം ക്ലാസ് പാസ്സ്

കുക്ക് : എസ്. എസ്. എൽ സി, ഗവണ്മെന്റ് അംഗീകൃത ഫൂഡ് ക്രാഫ്റ്റിംഗ് കോഴ്സ്.

അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ, ജനന തീയതി, പ്രവർത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, അവയുടെ പകർപ്പ് എന്നിവ സഹിതം നവംബർ 6 ന് 11 മണി മുതൽ ജില്ലാ പട്ടിക ജാതി വികസന ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹജരാവണം. പ്രായപരിധി : 2021 ജനുവരി 1 ന് 50 വയസ് കവിയരുത്. വനിതാ വാർഡൻ, വാച്ച് വുമൺ തസ്തികകളിൽ സ്ത്രീകളും കുക്ക് തസ്തികയിൽ പുരുഷൻമാരും മാത്രമേ അപേക്ഷിക്കാൻ പാടുള്ളു. ഫോൺ : 0484 2422256

date