Skip to main content

സ്വാതന്ത്ര്യത്തിന്‍റെ അമൃത മഹോത്സവം; ജില്ലാതല ക്വിസ് മത്സര വിജയികള്‍

 

ആലപ്പുഴ: സ്വാതന്ത്ര്യത്തിന്‍റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്തും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസും സംയുക്തമായി നടത്തിയ ജില്ലാതല ക്വിസ് മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ അഖില്‍ കൃഷ്ണന്‍ ഒന്നാം സ്ഥാനം നേടി.

പുറക്കാട് പഞ്ചായത്തിലെ അനന്തലാലിനും വീയപുരം പഞ്ചായത്തിലെ ഷിന്‍റു എം. മാത്യുവിനുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍. 

ജൂനിയർ വിഭാഗത്തിൽ അനശ്വര ഷിനോദ്( തുറവൂർ), ലക്ഷ്മിപ്രിയ(ഹരിപ്പാട്), നീരഞ്ജ്(പുന്നപ്ര) എന്നിവര്‍ക്കാണ് ആദ്യ മൂന്നു സ്ഥാനങ്ങള്‍. 
 
സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾ കേരളത്തിൽ എന്ന വിഷയത്തില്‍ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, ബ്ലോക്ക് പ‍ഞ്ചായത്ത് തലങ്ങളില്‍ നടത്തിയ മത്സരങ്ങളില്‍ വിജയിച്ച 32 പേരാണ് ജില്ലാതലത്തില്‍ മാറ്റുരച്ചത്.  

ആലപ്പുഴ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർ സന്തോഷ് മാത്യു മത്സരം നിയന്ത്രിച്ചു. വിജയികൾക്ക്  ജില്ലാ കളക്ടർ എ. അലക്സാണ്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരിയും സമ്മാനങ്ങള്‍ വിതരണം ചെയ്തു.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബിബിൻ സി. ബാബു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എസ്. ശ്രീകുമാർ എന്നിവര്‍ സന്നിഹിതരായിരുന്നു.

date