Skip to main content

കാന്‍വാസ് 2021: കലാകാരന്‍മാര്‍ക്ക് അവസരം

കരകൗശല വികസന കോര്‍പ്പറേഷന്റെ തിരുവനന്തപുരം യൂണിറ്റായ എസ്.എം.എസ്.എം. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അടുത്ത മാസം മുതല്‍ കാന്‍വാസ് - 2021 എന്ന പേരില്‍ ചിത്രകലാ പ്രദര്‍ശനവും വില്‍പനയും സംഘടിപ്പിക്കും.  കലാകാരന്‍മാര്‍ക്ക് ചിത്രങ്ങള്‍ വരയ്ക്കുന്നതിനും അവര്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ വിറ്റഴിക്കുന്നതിനുമുള്ള സൗകര്യമുണ്ടായിരിക്കും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ചിത്രകാരന്‍മാര്‍ കരകൗശല വികസന കോര്‍പ്പറേഷന്റെ കൊമേഴ്സ്യല്‍ വിഭാഗവുമായോ, എസ്.എം.എസ്.എം. ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജരുമായോ ബന്ധപ്പെടണം. ഫോണ്‍ : 0471-2330298, 0471-2331358, മൊബൈല്‍: 9656097355.

date