Skip to main content

കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് രൂപീകരണവും അംഗത്വ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും:  ജില്ലാ തല ഉദ്ഘാടനം ഇന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിക്കും

 

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ രൂപീകരിച്ച ഓക്‌സിലറി ഗ്രൂപ്പുകളുടെ ജില്ലാ തല ഉദ്ഘാടനം ഇന്ന് (6) ഉച്ചകഴിഞ്ഞ് 2.30 ന് കാമാക്ഷി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും.  അംഗത്വ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും കുടുംബശ്രീ കരുതല്‍ ക്യാമ്പയിന്‍ പദ്ധതിയുടെ ഭാഗമായുള്ള കിറ്റ് വിതരണവും ഇതോടൊപ്പം നടത്തും. കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ അജേഷ് റ്റി.ജി പദ്ധതി വിശദീകരിക്കും. ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ സി.വി വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തും. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ ഓക്‌സിലറി ഗ്രൂപ്പ് അംഗത്വ സര്‍ട്ടിഫിക്കറ്റ് വിതരണവും, ജില്ലാ പഞ്ചാത്ത് അംഗം കെ.ജി സത്യന്‍ കിററ് വിതരണവും ഉദ്ഘാടനം ചെയ്യും. സ്ത്രീ ശാക്തീകരണത്തിനും യുവതികളിലൂടെ കുടുംബങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനും സാമൂഹിക വികസനത്തിനും ഉതകുന്ന അവസരങ്ങള്‍ ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീയിലൂടെ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ഓക്‌സിലറി ഗ്രൂപ്പുകള്‍. 

സ്ത്രീശാക്തീകരണത്തിനും യുവതികളിലൂടെ കുടുംബങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനും അതുവഴി സാമൂഹ്യ വികസനത്തിനും ഉതുകുന്ന അവസരങ്ങള്‍ ലഭ്യമാക്കുന്ന വേദി ഒരുക്കുക. പൊതു വിഷയങ്ങളില്‍ (ഗാര്‍ഹിക അതിക്രമം, സ്ത്രീധനം ഉള്‍പ്പെടെ) ഇടപെടുന്നതിനും അവയ്ക്ക്  പരിഹാരം കാണുന്നതിനുമുള്ള വേദി ഒരുക്കുക.  കക്ഷി രാഷ്ട്രീയ-ജാതി-മത-വര്‍ഗ്ഗ ഭേദമെന്യേ ഒരുമിച്ചു കൂടുന്നതിനും നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നതിനും അവസരമൊരുക്കുക. നിലവിലെ സാമൂഹ്യ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി നാടിന്റെ വികസന പ്രവര്‍ത്തനങ്ങളും പൊതുവിഷയങ്ങളും കാര്യങ്ങള്‍ മനസിലാക്കി ഇടപെടാനും പ്രതികരിക്കാനുമുള്ള ആത്മവിശ്വാസം വളര്‍ത്താനുമുള്ള ഇടമുണ്ടാക്കുക. ജാഗ്രതാ സമിതി, ലഹരി വിരുദ്ധ ക്യാമ്പെയ്നായ വിമുക്തി, സാംസ്‌ക്കാരിക വകുപ്പിന്റെ സമം പദ്ധതി തുടങ്ങി വിവിധ ക്യാമ്പെയ്നുകള്‍/പദ്ധതികള്‍ എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക. യുവജന കമ്മീഷന്‍, യുവജന ക്ഷേമബോര്‍ഡ് ഉള്‍പ്പെടെയുളള വിവിധ ഏജന്‍സികള്‍ നടപ്പാക്കുന്ന പദ്ധതികളുടെ നേട്ടങ്ങള്‍ കൈവരിക്കാനുളള വേദിയായി മാറ്റുക. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഉപജീവന പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിച്ച് സുസ്ഥിര ഉപജീവനം സാധ്യമാക്കുക. അഭ്യസ്ത വിദ്യരായ സ്ത്രീകളുടെ മാനവശേഷി ഫലപ്രദമായി ഉപയോഗിച്ച്   സ്ത്രീകളുടെ പദവി ഉയര്‍ത്തുക.  പ്രാദേശിക സാമ്പത്തിക വികസനത്തിന് പാതയൊരുക്കുക. വരുമാനദായങ്ങളായ സാധ്യതകളെക്കുറിച്ചുളള ്അറിവും അവസരങ്ങളും ഒരുക്കുക. സ്്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് ഇടപെടാനുളള പൊതുവേദിയായി പ്രവര്‍ത്തിക്കുക. സമാന താല്‍പര്യമുളളവരുടെ ഗ്രൂപ്പുകള്‍ രൂപീകരിച്ച് സംരംഭങ്ങള്‍/പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. യുവതികളുടെ സാമൂഹിക-സാംസ്‌കാരിക-ഉപജീവന ഉന്നമനത്തിന് പുതുഇടം എന്നിവയാണ് ഗ്രൂപ്പിന്റെ ലക്ഷ്യം.

date