Skip to main content

അതിദാരിദ്ര്യ നിര്‍ണ്ണയ പ്രക്രിയ: എന്യുമറേറ്റര്‍മാരാവാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അവസരം

 

അഞ്ച് വര്‍ഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് അതിജീവനത്തിന് വഴിയൊരുക്കുന്നതിനുളള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി.  വിവിധ കാരണങ്ങളാല്‍ സര്‍ക്കാര്‍ ക്ഷേമപദ്ധതികളില്‍ ഉള്‍പ്പെടാത്ത അതിദാരിദ്ര്യാവസ്ഥയിലുളള വ്യക്തികളുടെയും കുടുംബങ്ങളുടെയും പട്ടിക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി തയ്യാറാക്കുവാന്‍ നടത്തുന്ന വിവരശേഖരണ പ്രവര്‍ത്തനങ്ങള്‍ക്കായി എന്യുമറേറ്റര്‍മാരെ നിയമിക്കുന്നു. ഗ്രാമ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വാര്‍ഡ് തലത്തില്‍ നിയമിക്കുന്നതിനായി എന്യുമറേഷന്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവരും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ പ്രാഥമിക പരിജ്ഞാനം ഉള്ളവരുമായ സന്നദ്ധ പ്രവര്‍ത്തകര്‍ അതാത്  ഗ്രാമ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ ബന്ധപ്പെടേണ്ടതാണ്. എം.എസ്.ഡബ്ലു, ഹ്യുമാനിറ്റീസ് മുതലായ സാമൂഹിക വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് വിഷയങ്ങളില്‍ ബിരുദപഠനം നടത്തുന്നവര്‍ക്കും എന്‍.എസ്.എസ് വോളറ്റിയേഴ്സിനും, യുവജനങ്ങള്‍ക്കും അവരവരുടെ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തെ സമീപിക്കാവുന്നതാണ്. സര്‍ക്കാരിന്റെ അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനത്തില്‍ എല്ലാ സന്നദ്ധ പ്രവര്‍ത്തകരും പങ്കാളികളാകേണ്ടതാണ്. പങ്കാളികളാവുന്ന എന്യുനറേറ്റര്‍മാര്‍ക്ക് സംസ്ഥാന തലത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. 

 

date