Skip to main content

മികവുത്സവം; രണ്ടാംഘട്ട സാക്ഷരതാ പൊതുപരീക്ഷ  : നവംബര്‍ 7 മുതല്‍ 14 വരെ

 

കേരളത്തില്‍ അവശേഷിക്കുന്ന നിരക്ഷരരെക്കൂടി സാക്ഷരരാക്കുന്നതിനു വേണ്ടി കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി ആവിഷ്‌കരിച്ച അക്ഷരലക്ഷം ഒന്നാംഘട്ടത്തില്‍ ജില്ലയില്‍ 644 പേര്‍ സാക്ഷരരായി.  2020  ല്‍ ആരംഭിച്ച രണ്ടാംഘട്ട സാക്ഷരതാ ക്ലാസുകളുടെ പൊതുപരീക്ഷ കോവിഡ് സാഹചര്യത്തില്‍ മാറ്റി വച്ചത് നവംബര്‍ 7 മുതല്‍ 14 വരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്  നടത്തുന്നു.   പഠിതാക്കളില്‍ പരീക്ഷാ ഭിതി ഉളവാക്കാതെ  അറിവിന്റെ മികവ് പരിശോധന മാത്രമാണ്  മികവുത്സവം ലക്ഷ്യമിടുന്നത്.  ജില്ലയില്‍ 2321 പേരാണ് 65 കേന്ദ്രങ്ങളിലായി മികവുത്സവത്തില്‍ പങ്കെടുക്കുന്നത്.  ഇവരില്‍ 624 പേര്‍ പുരുഷന്മാരും, 1697 പേര്‍ സ്ത്രീകളുമാണ്. എസ്.സി വിഭാഗത്തില്‍ നിന്ന് 876 പേരും, എസ്.റ്റി വിഭാഗത്തില്‍ നിന്ന് 439 പേരും പരീക്ഷ എഴുതുന്നു.  

പുതുതായി അക്ഷരം പഠിച്ചവരോ, എഴുത്തും വായനയും മറന്നവരോ ആണ് പഠിതാക്കള്‍.    22  വയസു  മുതല്‍ 90 വയസ് വരെയുള്ളവര്‍  പരീക്ഷ എഴുതുന്നവരില്‍ ഉള്‍പ്പെടും.  ഭിന്നശേഷിക്കാരായ പഠിതാക്കള്‍ക്ക് പരീക്ഷ എഴുതുന്നതിനായുള്ള ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മികവുത്സവം നടത്തിപ്പിനായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി.

date