Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ് 

 

 കരുണാപുരം ഗവ ഐ ടി ഐയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (ഒഴിവ്-01), എംപ്ലോയബിലിറ്റി സ്‌കില്‍സ്  (ഒഴിവ്-01)  എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടമാരുടെ ഒഴിവിലേക്ക് ഇന്റര്‍വ്യൂ നടത്തുന്നു. 

കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്   
യോഗ്യത - കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡില്‍ NTC/ NACയും 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ റ്റി ഡിപ്ലോമയും 2  വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബാച്ചിലര്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ ഐ റ്റി-യും 2  വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എന്‍. ഐ. ഇ എല്‍ ഐ റ്റി എ ലെവല്‍/ യു.ജി.സി അംഗീകാരമുള്ള യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള PGDCAയും, 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ ഐ റ്റിയും 1  വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ NIELIT- B LEVEL ഉം 1  വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബാച്ചിലര്‍ ഇന്‍ എഞ്ചിനീയറിംഗ്/ ബാച്ചിലര്‍ ഓഫ് ടെക്‌നോളജി ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ റ്റിയും 1  വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും

എംപ്ലോയബിലിറ്റി സ്‌കില്‍സ് യോഗ്യത - MBA/BBA യും 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ സോഷ്യോളജി/ സോഷ്യല്‍ വെല്‍ഫെയര്‍/ ഇക്കണോമിക്‌സില്‍ ഗ്രാജുവേഷനും 2  വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഡി.ജി.റ്റിയില്‍ നിന്നുള്ള പരിശീലനവും,ഡിപ്ലോമ/ ഗ്രാജുവേഷനും2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും കൂടാതെ, 12/ ഡിപ്ലോമ തലത്തിലോ, ശേഷമോ ഇംഗ്ലീഷ്/ കമ്മ്യൂണിക്കേഷന്‍   സ്‌കില്‍, ബേസിക് കമ്പ്യൂട്ടര്‍ എന്നിവ നിര്‍ബന്ധമായും പഠിച്ചിരിക്കണം

     ബന്ധപ്പെട്ട ട്രേഡുകളില്‍ CITS സര്‍ട്ടിഫിക്കറ്റുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 16  രാവിലെ 11 ന് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന്  കരുണാപുരം ഗവ ഐ ടി ഐയില്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍ - 9446119713

date