Skip to main content

പാചക മത്സരം സംഘടിപ്പിക്കുന്നു 

ലോക പ്രമേഹ ദിനത്തിനോടനുബന്ധിച്ച് നവംബർ 14 ന് രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ ഭാരതീയ ചികിത്സാ വകുപ്പ് നാഷണൽ ആയുഷ് മിഷനുമായി ചേർന്ന് പൊതുജനങ്ങൾക്കായി പാചക മത്സരം സംഘടിപ്പിക്കുന്നു. പ്രമേഹ രോഗികൾക്ക് കഴിക്കുവാൻ സാധിക്കുന്ന ഭക്ഷണ വിഭവങ്ങളുടെ കുറിപ്പ്, ഒരുക്കി വെച്ച ചിത്രം, പേര്, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങളും സഹിതം rvdanethra@gmail.com എന്ന വിലാസത്തിൽ ഈ മാസം 16 ന്  മുൻപായി അയ്ക്കുക. തിരഞ്ഞെടുക്കുന്ന മികച്ച രുചി കൂട്ടുകൾ പിന്നീട് പ്രദർശിപ്പിക്കുന്നതിന് അവസരം ഒരുക്കും. അതിൽ നിന്ന് സമ്മാനാർഹരെ നിശ്ചയിക്കും. ഫോൺ : 9446049813,  8113028721

date