Skip to main content

എളവള്ളിയിൽ ഒ.പി. ടിക്കറ്റ് നിരക്ക് സൗജന്യമാക്കി

എളവള്ളി ഗ്രാമപഞ്ചായത്തിൻ്റെ കീഴിലുള്ള എളവള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾക്ക് ഏർപ്പെടുത്തിയിരുന്ന ഒ.പി. ടിക്കറ്റ് നിരക്ക് സൗജന്യമാക്കുന്നതിന് ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. സമീപ പഞ്ചായത്തുകളിൽ 5 രൂപയും എളവള്ളിയിൽ 2 രൂപയുമായിരുന്നു ഒ.പി. ടിക്കറ്റ് നിരക്ക് വാങ്ങി വന്നിരുന്നത്. ഡിസ്പെൻസറിയുടെ ദൈനംദിന ചെലവുകൾക്കാണ് ഈ തുക ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മിറ്റി തുക സൗജന്യമാക്കുന്നതിന് ഗ്രാമപഞ്ചായത്തിനോട് ശുപാർശ ചെയ്തിരുന്നു.  നവംബർ 13 മുതലാണ് എളവള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒ.പി. ടിക്കറ്റ് നിരക്ക് അവസാനിപ്പിക്കൽ പ്രാബല്യത്തിൽ വരുന്നത്. എളവള്ളി ഗ്രാമപഞ്ചായത്തിൽ ചികിത്സ പരിപൂർണ്ണമായി സൗജന്യമാക്കുന്നതിൻ്റെ ഭാഗമായാണ് ടിക്കറ്റ് നിരക്ക് അവസാനിപ്പിച്ചതെന്ന് പ്രസിഡൻ്റ് ജിയോ ഫോക്സ് പറഞ്ഞു.

date