Skip to main content

വിദഗ്ദ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു 

 

കേരള സര്‍ക്കാര്‍ വനിതാ ശിശു വികസന വകുപ്പ് -ഐ.സി.പി.എസ്- ബാലനീതി നിയമം (ശ്രദ്ധയും സംരക്ഷണവും)- പ്രകാരം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു കീഴില്‍ വരുന്ന ഹീനമായ നിയമവുമായി പൊരുത്തപ്പെടാത്ത സാഹചര്യത്തിലെത്തുന്ന കുട്ടികളുടെ മാനസിക ആരോഗ്യ നില നിര്‍ണ്ണയിക്കുന്നതിന് ജുവനൈല്‍  ജസ്റ്റിസ് ബോര്‍ഡുകള്‍ക്ക് അനുബന്ധമായി ഒരു വിദഗ്ദ പാനല്‍  രൂപീകരിക്കുന്നു. ക്ലിനിക്കല്‍  സൈക്കോളജിസ്റ്റ്, സൈക്കോ സോഷ്യല്‍  വര്‍ക്കര്‍, മറ്റ് വിദഗ്ദര്‍ എന്നിങ്ങനെ മൂന്ന് അംഗങ്ങളായിരിക്കും വിദഗ്ദ പാനലില്‍  ഉണ്ടായിരിക്കുക. 

ക്ലിനിക്കല്‍  സൈക്കോളജിസ്റ്റിന് എം.ഫില്‍  ക്ലിനിക്കല്‍  സൈക്കോളജി/എം.എസ്സ്.സി സൈക്കോളജിയും ആര്‍.സി.ഐ രജിസ്‌ട്രേഷനും കുട്ടികളുടെ മേഖലയിലെ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും സൈക്കോ സോഷ്യല്‍  വര്‍ക്കര്‍ അംഗത്തിന് എം.എസ് ഡബ്ല്യു/എം.എ സോഷ്യോളജിയും അഞ്ച് വര്‍ഷത്തെ കുട്ടികളുടെ മേഖലയിലുള്ള  പ്രവൃത്തി പരിചയവുമാണ് യോഗ്യത. മറ്റ് വിദഗ്ദര്‍/അംഗത്തിന് പ്രയാസമനുഭവിക്കുന്ന കുട്ടികളുടെ മേഖലയില്‍  അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും അതാത് മേഖലയിലുള്ള വിദ്യാഭ്യാസ യോഗ്യതയും വേണം. 

    യോഗ്യതയുള്ളവര്‍ 2021 നവംബര്‍ 25 വൈകിട്ട് 4.00 മണിക്കുള്ളില്‍  യോഗ്യതകള്‍ തെളിയിക്കുന്ന രേഖകള്‍ സഹിതം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംക്ഷണ യൂണിറ്റ്, വെങ്ങല്ലൂര്‍ പി.ഒ, തൊടുപുഴ - 685608 എന്ന വിലാസത്തില്‍  അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 9744145705, 7025174038, 04862200108.                  

date