Skip to main content

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം എക്സിക്യൂട്ടീവ്, ഡൂട്ടി മജിസ്ട്രേറ്റുമാരെ നിയമിച്ചു

 

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ഇടുക്കിജില്ലയില്‍ എക്സിക്യൂട്ടീവ്, ഡ്യൂട്ടി മജിസ്ട്രേറ്റുമാരെ നിയമിച്ച് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഉത്തരവിട്ടു. പാഞ്ചാലിമേട്, പരുന്തുംപാറ, മുക്കുഴി, ഉപ്പുപാറ, പുല്ലുമേട് എന്നിവിടങ്ങളില്‍ ഡ്യൂട്ടി മജിസ്ട്രേറ്റായി മനോജ്. കെ (ഡെപ്യൂട്ടി കളക്ടര്‍ , എല്‍.എ & എല്‍.ആര്‍ -8547610065), എക്സിക്യൂട്ടീവ് മജിസ്ട്രേറ്റായി വിജയലാല്‍ കെ.എസ് (തഹസില്‍ദാര്‍, പീരുമേട് - 9447023597 ) എന്നിവരെയും സത്രം, കോഴിക്കാനം, വള്ളക്കടവ്, കുമളി എന്നിവിടങ്ങളില്‍ ഡ്യൂട്ടി മജിസ്ട്രേറ്റായി എലിസബത്ത് മാത്യൂസ് (അസി. കാര്‍ഡമം സെറ്റില്‍മെന്റ് ഓഫീസര്‍, കുമളി-85476100 66 ), എക്സിക്യൂട്ടീവ് മജിസ്ട്രേറ്റായി സുരേഷ് കുമാര്‍ പി.ഡി(തഹസീല്‍ദാര്‍, എല്‍.ആര്‍, പീരുമേട് - 8547612901) എന്നിവരെയുമാണ് നിയമിച്ചത്. നോഡല്‍ ഓഫീസറായി ഇടുക്കി ആര്‍ ഡി ഒ യെ ചുമതലപ്പെടുത്തി. വിവിധവകുപ്പുകളുടെയും ഉദ്യോഗസ്ഥരുടെയും   ഏകോപന ചുമതല എഡിഎം ഷൈജു പി. ജേക്കബിനാണ്.

താല്ക്കാലിക ബാരിക്കേഡിംഗ്, കുടിവെള്ള സംവിധാനം, വെളിച്ചം, മെഡിക്കല്‍ ടീം, ബി എസ് എന്‍ എല്‍ കണക്ടിവിറ്റി, കെഎസ്ആര്‍റ്റിസി, താല്ക്കാലിക ടോയ്‌ലറ്റ് സംവിധാനം, വാഹന പാര്‍ക്കിംഗ്, ഭക്ഷണ സാധനങ്ങളുടെ വില, ഗുണനിലവാരം തുടങ്ങിയ കാര്യങ്ങള്‍ ക്രമീകരിക്കും.

കണ്‍ട്രോള്‍ റൂം തുറക്കും.

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് ജില്ലയില്‍ നവം.16 മുതല്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. ജില്ലാ ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിന്റെ ചാര്‍ജ് ഓഫീസര്‍ എ ഡി എം ഷൈജു പി. ജേക്കബ് ആണ്. ഫോണ്‍ - 04862  233111. മഞ്ചുമല വില്ലേജ് ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തനം ആരംഭിക്കുന്ന  കണ്‍ട്രോള്‍ റൂമിന്റെ ചുമതല പീരുമേട് തഹസീല്‍ദാര്‍ വിജയ ലാലിനാണ്. മഞ്ചുമല, പെരിയാര്‍ വില്ലേജ് ഓഫീസുകളില്‍ ഹെല്‍പ് ഡസ്‌ക് സെന്ററുകളും തുറക്കും.

ഹെല്‍പ്പ് ഡസ്‌ക് നമ്പറുകള്‍:
മഞ്ചുമല - 04869 253362, 8547612910
പെരിയാര്‍ - 04869 224243, 8547612909
 

date