Skip to main content

ഫയൽ തീർപ്പാക്കൽ അദാലത്ത്: രജിസ്ട്രേഷൻ ആരംഭിച്ചു.

ചങ്ങനാശേരി സബ് ആർ. ടി ഓഫീസിൽ ഡിസംബർ ആദ്യ വാരത്തിൽ നടത്തുന്ന ഫയൽ തീർപ്പാക്കൽ അദാലത്തിൽ  പരിഗണിക്കുന്നതിനുള്ള അപേക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ഒക്ടോബർ 31 വരെ നൽകിയ അപേക്ഷയിൽ തീർപ്പാക്കാൻ ബാക്കിയുള്ള രജിസ്ട്രേഷൻ, ലൈസൻസ്, ചെക്ക് റിപ്പോർട്ട്, ലൈൻസ് സസ്പെൻഷൻ, ഉടമ കൈപ്പറ്റാതെ തിരികെ വന്നിട്ടുള്ള രേഖകൾ എന്നിവ സംബന്ധിച്ച അപേക്ഷകൾ അദാലത്തിൽ തീർപ്പാക്കുന്നതാണ്.  പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഈ മാസം 25നകം  പേര്  രജിസ്റ്റർ ചെയ്യണമെന്ന് ചങ്ങനാശേരി ജോയിൻ്റ് ആർ.ടി.ഒ അറിയിച്ചു. കൂടുതൽ വിവരങ്ങൾ  kl33.mvd@kerala.gov.in എന്ന  വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2411930,
( കെ.ഐ.ഒ.പി.ആർ. 2635 /21)

date