Skip to main content

കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന ജില്ലയുടെ പുനര്‍ നിര്‍മ്മാണത്തിന് അടിയന്തിര നടപടികള്‍ സ്വികരിക്കുക -ഇടുക്കി ജില്ലാ പഞ്ചായത്ത്

ഒക്ടോബറിലെ  കാലവര്‍ഷക്കെടുതിയില്‍ ദുരന്തം നേരിട്ട കൊക്കയാര്‍, പെരുവന്താനം പഞ്ചായത്തുകളുടെ പുനര്‍ നിര്‍മ്മാണത്തിനായി അടിയന്തിര നടപടികള്‍ സ്വികരിക്കണമെന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് കമ്മറ്റി സര്‍ക്കാരിനൊട് അഭ്യര്‍ത്ഥിച്ചു.  കൊക്കയാര്‍ പഞ്ചായത്തില്‍ 500 ല്‍ ഏറെ വീടുകളും പെരുവന്താനം പഞ്ചായത്തില്‍ 100 ല്‍ ഏറെ വീടുകളുമാണ് കാലവര്‍ഷക്കെടുതിയില്‍ ഉപയോഗശൂന്യമായത്.  ഏക്കര്‍ കണക്കിന് കൃഷി സ്ഥലങ്ങളും വളര്‍ത്തുമൃഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജിവനോപാധികളും നഷ്ടമാകുകയും ധാരാളം റോഡുകളും പാലങ്ങളും തകര്‍ന്നുപോകുകയും ചെയ്തിട്ടുണ്ട്.  നിരവധി ആളുകള്‍ ഇപ്പോഴും ദരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടലുകള്‍ ആവശ്യമാണെന്നും കൂടാതെ വിവിധ വകുപ്പുകളുടേയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും ഏകോപിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്നും കമ്മറ്റി വിലയിരുത്തി.   ഇടുക്കി ജില്ലയ്ക്കായി അനുവദിച്ചിട്ടുള്ള ഇടുക്കി പാക്കേജ് പദ്ധതിയില്‍ ഇത്തരം പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും റീബില്‍ഡ് കേരള പോലുള്ള വിവിധ പദ്ധതികളിലുള്‍പ്പെടുത്തി സമഗ്രമായ പുനരുദ്ധാരണ പാക്കേജ് നടപ്പാക്കണമെന്നും പ്രളയത്തില്‍ തകര്‍ന്ന് പോയ കൂട്ടിക്കല്‍ - വെംബ്ലി - ഉറുമ്പിക്കര - മദാമ്മക്കുളം - കുട്ടിക്കാനം റോഡ്, 35-ാം മൈല്‍ - ബോയ്‌സ് - കൊടികുത്തി - മേലോരം - ആഴങ്ങാട് - ആനചാരി - ചുഴിപ്പ് - പെരുവന്താനം എന്നീ റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് പുനരുദ്ധരിക്കണമെന്നും  നവംബര്‍ ഒന്‍പതിലെ ജില്ലാ പഞ്ചായത്ത് കമ്മറ്റി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും വിശദമായ റിപ്പോര്‍ട്ട് ഉള്‍പ്പെടെ നിവേദനം സമര്‍പ്പിച്ചിട്ടുള്ളതായും പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് അറിയിച്ചു.
 

date