Skip to main content

തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്

 

 

കൊച്ചി: തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എറണാകുളം ജില്ലാ ഓഫീസിലെ അംഗങ്ങളായ സ്ത്രീ തൊഴിലാളികള്‍ക്ക് അധിക പ്രസവ ധനസഹായം 13000 രൂപ അനുവദിക്കുന്നതിന് 2012 മുതല്‍ 2020 ഡിസംബര്‍ 31  വരെ പ്രസവാനുകൂല്യത്തിനായി അപേഷിച്ചിട്ട് 2000 രൂപ കിട്ടിയ അംഗങ്ങളില്‍ നാളിതുവരെ ഓഫീസില്‍ രേഖകള്‍ ഹാജരാകാത്ത അംഗങ്ങള്‍ ക്ഷേമനിധി ബുക്കുകള്‍ , ആധാര്‍കാര്‍ഡ്, ബാങ്ക്പാസ് ബുക്ക് കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍  നവംബര്‍ 20 നകം എറണാകുളം ജില്ലാ ഓഫീസില്‍ ഹാജരാക്കേണ്ടതാണെന്ന്് ജില്ലാ എക്‌സിക്യൂട്ടീവ ്ഓഫീസര്‍ അറിയിച്ചു. ഫോണ്‍  0484 2349427

date