Skip to main content

മേട്രൺ ഗ്രേഡ്-2 താത്ക്കാലിക ഒഴിവ്

വയനാട് ജില്ലയിലെ ഒരു സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ ഈഴവ, തിയ്യ, ബില്ലവ (ഇ.ടി.ബി) വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള മേട്രൺ ഗ്രേഡ്-2 (സ്ത്രീകൾ മാത്രം) തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവുണ്ട്. ബി.കോം ബിരുദം ആണ് യോഗ്യത.  അംഗീകൃത സ്ഥാപനത്തിൽ നിന്ന് സ്റ്റോർസ് ആന്റ് അക്കൗണ്ട് സൂക്ഷിപ്പിലും, കൈകാര്യത്തിലുള്ള രണ്ട് വർഷത്തെ തൊഴിൽ പരിചയം, രണ്ട് വർഷം തൊഴിൽ പ്രവൃത്തിപരിചയം ഉള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ കുറഞ്ഞ പ്രവൃത്തിപരിചയം ഉള്ളവരെയും പരിഗണിക്കും.  18-36നുമിടയിലായിരിക്കണം പ്രായം.  നിയമാനുസൃത വയസ്സിളവ് ബാധകം (സ്ത്രീകൾ മാത്രം).  ശമ്പളം 26500-60700 രൂപ.  നിശ്ചിത യോഗ്യതയും തൊഴിൽ പരിചയവുമുള്ള ഈഴവ, തിയ്യ, ബില്ലവ, വിഭാഗത്തിൽപ്പെട്ട വനിതാ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 6 നകം സമീപത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം.  സ്വകാര്യ മേഖലയിലെ തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട അധികാരികൾ മേലൊപ്പ് വയ്ക്കണം.
പി.എൻ.എക്സ്. 4497/2021
 

date