Skip to main content

പന്ത്രണ്ടാം സുസ്ഥിരവികസന ലക്ഷ്യം ആസ്പദമാക്കി ശില്പശാല

പന്ത്രണ്ടാം സുസ്ഥിര വികസന ലക്ഷ്യമായ 'സുസ്ഥിര ഉപഭോഗവും ഉത്പാദനവും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷന്റെയും (കില) കൺസ്യൂമർ യൂട്ടിലിറ്റി ട്രസ്റ്റ് സൊസൈറ്റി ഇന്റർനാഷണലിന്റെയും നേതൃത്വത്തിൽ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ ശില്പശാല സംഘടിപ്പിച്ചു.
'സുസ്ഥിര ഉപഭോഗവും ഉത്പാദനവും' എന്ന വിഷയത്തിൽ കൺസ്യൂമർ യൂട്ടിലിറ്റി ട്രസ്റ്റ് സൊസൈറ്റി ഇന്റർനാഷണൽ ഡയറക്ടർ ജോർജ് ചെറിയാൻ, സീനിയർ പ്രോഗ്രാം ഓഫീസർ അമർ ദീപ് സിംഗ്, പോളിസി അനലിസ്റ്റ് സിമി ടിബി എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.  പ്രകൃതിവിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം, ഊർജ്ജ കാര്യക്ഷമത, സുസ്ഥിര അടിസ്ഥാന സൗകര്യങ്ങൾ എന്നീ ആശയങ്ങൾ ചർച്ചയിൽ ഉയർത്തിക്കാട്ടി.
സുസ്ഥിര വികസനത്തിൽ ഉപഭോക്തൃ സംസ്‌കാരം വഹിക്കുന്ന പങ്ക് മുൻനിർത്തി വിവിധ ഡിപ്പാർട്ട്‌മെന്റുകളിൽ നിന്നുള്ള പ്രതിനിധികൾ സംസാരിച്ചു.  സംസ്ഥാനതലത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപന തലങ്ങളിലും ഈ ആശയങ്ങൾ എങ്ങനെ പ്രാവർത്തികമാക്കാമെന്നും ചർച്ചയിൽ നിരീക്ഷിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ പി. ബാലമുരളി, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷന്റെ (കില) ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ, പിഐഇഎം ഡയറക്ടർ ശ്രീകുമാർ.ബി, സംസ്ഥാന ആസൂത്രണ ബോർഡ് കൃഷി വിഭാഗം മേധാവി എസ്.എസ്. നാഗേഷ്, വികേന്ദ്രീകൃത ആസൂത്രണ വിഭാഗം മേധാവി ജോസഫൈൻ ജെ., മാത്യു ആൻഡ്രൂസ് എന്നിവർ സംസാരിച്ചു.
പി.എൻ.എക്സ്. 4501/2021
 

date