Skip to main content

ഗോത്രവർഗമേഖലയിൽ എ.എ.വൈ. കാർഡുകാർക്ക് ഗോതമ്പിനു പകരം ആട്ട നൽകും: മന്ത്രി ജി.ആർ.അനിൽ

ഗോത്രവർഗ മേഖലകളിൽ എ.എ.വൈ കാർഡുടമകൾക്ക് അഞ്ചുകിലോ ഗോതമ്പിനു പകരം തത്തുല്യമായ ആട്ട നല്കാൻ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിൽ.
സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ ആഭിമുഖ്യത്തിൽ രൂപീകരിക്കുന്ന ഗോത്രവർഗ വനിതാ കൂട്ടായ്മയായ 'ഭാസുര'യുടെ ജില്ലാതല ഉദ്ഘാടനം നവംബർ 15ന് നെടുമങ്ങാട് നിർവ്വഹിക്കുകയായിരുന്നു മന്ത്രി.  ഗോത്രവർഗ മേഖലയിലെ ജനങ്ങൾക്ക് ദേശീയ ഭക്ഷ്യ ഭദ്രതാ നിയമമനുസരിച്ചുള്ള അവകാശങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനായി രൂപീകരിക്കുന്ന ഭക്ഷ്യ ഭദ്രതാ കൂട്ടായ്മയാണ് 'ഭാസുര'.  സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാൻ, കെ.വി.മോഹൻകുമാർ അധ്യക്ഷത വഹിച്ചു.  പൊതുവിതരണ വകുപ്പ് കമ്മീഷണർ ഡോ.സജിത്ത് ബാബു ഐ.എ.എസ്, കമ്മീഷൻ അംഗങ്ങളായ വി.രമേശൻ, എം.വിജയലക്ഷ്മി, കെ.ദിലീപ്കുമാർ നെടുമങ്ങാട് മുനിസിപ്പൽ ചെയർപേഴ്‌സൺ ശ്രീജ.സി.എസ്, അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് ഇ.എം.സഫീർ, വാർഡ് കൗൺസിലർ ശ്രീലത എന്നിവർ സംസാരിച്ചു.  ഭക്ഷ്യ കമ്മീഷൻ മെമ്പർ സെക്രട്ടറി ശ്രീജ.കെ.എസ് നന്ദി പറഞ്ഞു.
പി.എൻ.എക്സ്. 4502/2021
 

date