Skip to main content

ഗവ.ചില്‍ഡ്രന്‍സ് ഹോമില്‍ ഗ്രോബാഗ് പച്ചക്കറി കൃഷി

വനിതാ ശിശു വികസന വകുപ്പ്  കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ തലശ്ശേരി ഗവ. ചില്‍ഡ്രന്‍സ് ഹോം ബോയ്‌സില്‍ ആരംഭിക്കുന്ന 250  ഗ്രോ ബാഗ് പച്ചക്കറി കൃഷി പദ്ധതിയുടെ ഉദ്ഘാടനം  എ എന്‍ ഷംസീര്‍ എം എല്‍ എ നിര്‍വഹിച്ചു.  തലശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജമുനറാണി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അജിമോള്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ദേന ഭരതന്‍, തലശ്ശേരി കൃഷി ഭവന്‍ കൃഷി ഫീല്‍ഡ് ഓഫീസര്‍ പി പി കൃഷ്ണന്‍, ഗവ. ചില്‍ഡ്രന്‍സ് ഹോം ബോയ്സ് സൂപ്രണ്ട് കെ പി ഷാനവാസ് എന്നിവര്‍ പങ്കെടുത്തു.
 

date