Skip to main content

മസ്റ്ററിംഗ് ആരംഭിച്ചിട്ടില്ല

സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമ പെന്‍ഷനും ലഭിക്കുന്നതിനുള്ള മസ്റ്ററിംഗ് ആരംഭിച്ചിട്ടില്ലെന്ന് ജില്ലാ പ്രൊജക്ട് മാനേജര്‍ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം മാത്രമേ മസ്റ്ററിംഗ് ആരംഭിക്കുകയുള്ളൂ. ഇപിഎഫ് കേന്ദ്ര സര്‍വ്വീസ് പെന്‍ഷന്‍കാരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റാണ് (ജീവന്‍ പ്രമാണ്‍) നിലവില്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ ചെയ്തു വരുന്നത്.

വ്യക്തിയുടെ ആരോഗ്യവിവരങ്ങല്‍ ഡിജിറ്റലായി സൂക്ഷിക്കുന്നതിനു വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ദേശീയ ആരോഗ്യ മിഷന്‍ വഴി ആരോഗ്യ ഐഡി കാര്‍ഡ് നടപ്പാക്കുന്നത്. ഇതിന് ഇന്‍ഷുറന്‍സ് പരിരക്ഷ നിലവില്‍ ലഭ്യമല്ല. ഇതുമായി ബന്ധപ്പെട്ട് തെറ്റായ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. നിലവില്‍ ഹെല്‍ത്ത് കാര്‍ഡ് രജിസ്‌ട്രേഷന്‍ മാത്രമാണ് അക്ഷയ കേന്ദ്രങ്ങളിലൂടെ നടക്കുന്നത്.

date