Skip to main content

സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ഒഴിവ് 

തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേയ്ക്ക് കൂടിക്കാഴ്ച നടത്തുന്നു. നവംബർ 17ന് ഉച്ചയ്ക്ക് 2 നാണ് കൂടിക്കാഴ്ച. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, പ്ലസ് ടു, എസ്എസ്എൽസി, പബ്ലിക് ഡിപ്ലോമ, ബി ടെക് ഇൻ ഇലക്ട്രോണിക്സ് യോഗ്യതയുള്ള രജിസ്റ്റർ ചെയ്തവർ ബയോഡാറ്റയുമായി  സെന്ററിൽ നേരിട്ട് ഹാജരാവണം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർക്ക്  ഫീസ് 250 രൂപ അടച്ച് ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്യാം. 17 ന് കൂടിക്കാഴ്ച ഉള്ളതിനാൽ രാവിലെ 10.30 നും 12.30 നും ഇടയിൽ രജിസ്റ്റർ ചെയ്യുക. തൃശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ വാട്സാപ്പ് നമ്പർ: 9446228282

date