Skip to main content

പ്രൊബേഷൻ പക്ഷാചരണം ജില്ലാതല ഉദ്ഘാടനം നടന്നു 

സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രൊബേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ പ്രൊബേഷൻ പക്ഷാചരണം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു. ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ ജന്മദിനമായ നവംബർ 15 നോട് അനുബന്ധിച്ചാണ് നല്ലനടപ്പ് ദിനം ആചരിച്ചത്.  പരിപാടിയുടെ ഉദ്ഘാടനം അയ്യന്തോൾ കോസ്റ്റ് ഫോർഡ് ഹാളിൽ എംഎൽഎയും പ്രോബേഷൻ ഉപദേശക സമിതി അംഗവുമായ എൻ കെ അക്ബർ നിർവഹിച്ചു. ഡെപ്യൂട്ടി കലക്ടർ ഐ ജെ മധുസൂദനൻ അധ്യക്ഷത വഹിച്ചു.  ഉദ്ഘാടനത്തോടനുബന്ധിച്ച് വ്യക്തി പരിവർത്തന സിദ്ധാന്തം, നല്ലനടപ്പ് നിയമം എന്നിവ സംബന്ധിച്ച് ഡോ. ജയേഷ് കെ ജോസഫ്, സിഫ തങ്ങൾ എന്നിവർ ക്ലാസ് നയിച്ചു. നല്ല നടപ്പ് നിയമവുമായി ബന്ധപ്പെട്ട പോസ്റ്റർ എക്സിബിഷനും സംഘടിപ്പിച്ചു. അഡീഷണൽ എസ് പി കുബേരൻ നമ്പൂതിരി,  ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ശുഭജ പി,  ജില്ലാ പ്രൊബേഷൻ ഓഫീസർമാരായ രാഗപ്രിയ കെ ജി, ബെൻസൻ ഡേവിസ് തുടങ്ങിയവർ പങ്കെടുത്തു.

date