Skip to main content

നാഷണൽ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു 

തൃശൂർ ജില്ലാ നിയമ സേവന അതോറിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 11ന് രാവിലെ 10 മണി മുതൽ ജില്ലയിലെ വിവിധ കോടതി സമുച്ചയങ്ങളിലായി നാഷണൽ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. തൃശൂർ, മുകുന്ദപുരം, കൊടുങ്ങല്ലൂർ, ചാവക്കാട്, വടക്കാഞ്ചേരി എന്നീ താലൂക്കുകളിൽ വിവിധ ബൂത്തുകളിലായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. ജില്ലയിലെ വിവിധ കോടതികളിൽ നിലനിൽക്കുന്ന കേസുകൾ, വ്യക്തികൾ തമ്മിലുള്ള തർക്കങ്ങൾ, വൈവാഹിക തർക്കങ്ങൾ, ബാങ്കുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക സ്ഥാപനങ്ങളുമായുള്ള തർക്കങ്ങൾ, വൊഡാഫോൺ, ബി എസ് എൻ എൽ സർവ്വീസ് സംബന്ധമായ തർക്കങ്ങൾ,  ഇതുവരെ ഫയൽ ചെയ്തിട്ടില്ലാത്ത പ്രീ ലിറ്റിഗേഷൻ പെറ്റീഷനുകൾ എന്നിവയാണ് തർക്ക പരിഹാരത്തിനായി പരിഗണിക്കുന്നത്.

date