Skip to main content

തീരദേശ പോലീസില്‍ ബോട്ട് ജീവനക്കാരെ നിയമിക്കുന്നു

 കാസര്‍കോട് തളങ്കര തീരദേശ പോലീസ് സ്റ്റേഷനില്‍  ബോട്ട് ഡ്രൈവര്‍, ബോട്ട് സ്രാങ്ക്, ബോട്ട് ലാസ്‌ക്കര്‍, സ്‌പെഷ്യല്‍ മറൈന്‍ ഹോം ഗാര്‍ഡ് എന്നീ തസ്തികകളില്‍ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 29 ന് രാവിലെ  9.30 ന് തളങ്കര കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍. ഇന്ത്യന്‍  നേവി/ കോസ്റ്റ് ഗാര്‍ഡ്/ബിഎസ്ഇഎഫ്/സിആര്‍പിഎഫ്, മുതലായവയോ/ തത്തുല്യമായ സേനാ വിഭാഗങ്ങളില്‍ നിന്നോ വിരമിച്ചവര്‍ക്കും  നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവര്‍ക്കും പങ്കെടുക്കാം. 50 വയസ് കവിയരുത്. അപേക്ഷകര്‍ കടലില്‍ 500 മീറ്റര്‍ നീന്തല്‍ പരീക്ഷയില്‍ വിജയിക്കണം. സ്ത്രീകള്‍, അംഗപരിമിതര്‍, പകര്‍ച്ചവ്യാധി ഉള്ളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാനാവില്ല. താത്പര്യമുള്ളവര്‍ തിരിച്ചറിയല്‍ കാര്‍ഡ്, രണ്ട് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന രേഖകള്‍, കാഴ്ച പരിശോധനാ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 04994 255461.

date