Skip to main content

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ഇടുക്കിയില്‍ നിന്നും 6 പേര്‍ക്ക്

വിശിഷ്ട സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ  പോലീസ് മെഡല്‍ ഇടുക്കി ജില്ലയില്‍ നിന്നും ആറു പേര്‍ക്ക് ലഭിച്ചു. അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് കെ.എച്ച്.മുഹമ്മദ് കബീര്‍ റാവുത്തര്‍, ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ശാന്തന്‍പാറ അനില്‍ ജോര്‍ജ്, ഇടുക്കി ഡി.എച്ച്.ക്യൂ. സബ് ഇന്‍സെപ്ക്ടര്‍ ജമാല്‍.പി.എച്ച്., സബ് ഇന്‍സെപ്ക്ടര്‍ ബിജു കരുണാകരന്‍, അസ്സി.സബ് ഇന്‍സ്‌പെക്ടര്‍ ബിന്ദു.റ്റി.വി. വനിതാ ഹെല്‍പ്പ് ലൈന്‍ കട്ടപ്പന,  എസ്.സോഫിയ സി.പി.ഒ.വനിത ഹെല്‍പ്പ് ലൈന്‍ കട്ടപ്പന എന്നിവര്‍ക്കാണ് പോലീസ് മെഡല്‍ ലഭിച്ചത്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ പ്രഖ്യാപിച്ച പോലീസ് മെഡലാണ് ഇപ്പോള്‍ നല്‍കിയത്.

സംസ്ഥാന തലത്തില്‍ നടന്ന മെഡല്‍ വിതരണ  ഭാഗമായി അലപ്പുഴ പോലീസ് ട്രെയിനിംഗ് സെന്ററില്‍ വച്ചു നടന്ന ചടങ്ങില്‍ എറണാകുളം റേഞ്ച് ഡി.ഐ.ജി  നീരജ് കുമാര്‍ ഗുപ്തയില്‍ നിന്നും  ഇവര്‍ മെഡല്‍ സ്വീകരിച്ചു.

date