Skip to main content

കാര്‍ബണ്‍ രഹിത കൃഷിയിടം

കാര്‍ഷിക പമ്പുകള്‍ സോളാറിലേക്കു മാറ്റുന്നതിന് അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളൂടെ  സബ്സിഡി ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഉല്പ്പാദിപ്പിക്കുന്ന സൗരവൈദ്യുതി കര്‍ഷകര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നതിനാല്‍ വൈദ്യുതിബില്‍ പൂര്‍ണമായും ഒഴിവാകും. സോളാറിലൂടെ അധികം ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി ക്കു നല്‍കുന്നതിലൂടെ കര്‍ഷകര്‍ക്ക് അധിക വരുമാനവും ലഭിക്കും. 1 മുതല്‍ 7.5 എച്ച്. പി വരെ ശേഷിയുളള കാര്‍ഷിക കണക്ഷനില്‍ ഉള്‍പ്പെട്ട പമ്പുകള്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്.  ഇതിനായി അനെര്‍ട്ട് വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. (www.buymysun.com).

കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 1803  എന്ന ടോള്‍ ഫ്രീ നമ്പറിലും അനെര്‍ട്ട് ജില്ലാ ഓഫീസുമായും പ്രദേശത്തെ കൃഷി ഓഫീസുമായും ബന്ധപ്പെടാം. അനെര്‍ട്ടും കെ. എസ്. ഇ. ബിയും കൃഷി വകുപ്പും സംയുക്തമായാണ്  പദ്ധതി നടപ്പിലാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അനെര്‍ട്ട് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ - 04862 233252, 9188119406

date