Skip to main content

യുവാഗ്‌നി കലാജാഥക്ക് സ്വീകരണം നല്‍കി

കുടുംബശ്രീയുടെ ഓക്സിലറി ഗ്രൂപ്പ് രൂപീകരണ പ്രചരണാര്‍ഥം ജില്ലാ കുടുംബശ്രീ മിഷന്‍ ഒരുക്കിയ യുവാഗ്‌നി കലാജാഥ പര്യടനത്തിന് വിവിധ കേന്ദ്രങ്ങളില്‍ ആവേശകരമായ സ്വീകരണം. കോളേജുകളും കവലകളും കേന്ദ്രീകരിച്ചുള്ള കലാപരിപാടികളുടെ അവതരണം കാണാന്‍ നിരവധി പേരാണ് എത്തിയത്. മൂന്നാം ദിനം രാവിലെ എസ്.എന്‍.ട്രസ്റ്റ് കോളേജ് പെരിയയിലായിരുന്നു ആദ്യ അവതരണം. തുടര്‍ന്ന് അംബേദ്കര്‍ കോളേജ് പെരിയ, കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍, നെഹ്‌റു കോളേജ് പടന്നക്കാട്, നീലേശ്വരം മാര്‍ക്കറ്റ്, എന്നിവിടങ്ങളിലെ അവതരണങ്ങള്‍ക്ക് ശേഷം ചെറുവത്തൂര്‍ ടൗണില്‍ സമാപിച്ചു. ഹൊസ്ദുര്‍ഗ് മിനി സിവില്‍ സ്റ്റേഷനുമുന്നില്‍ നല്‍കിയ സ്വീകരണത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍മാരായന്‍ സി ജാനകി കുട്ടി, അഹമ്മദലി, കെ അനീശന്‍, മായകുമാരി, കെ.വി സരസ്വതി, ജില്ലാ മിഷന്‍ കോര്‍ജിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍, എ ഡി എം സി   ഡി.ഹരിദാസ്, ടി.വി പ്രേമ എന്നിവര്‍ സംബന്ധിച്ചു. ചെറുവത്തൂരില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രമീള.സി.വി എന്നിവര്‍ പങ്കെടുത്തു.
 

date