Skip to main content

ഗാർഹിക പീഡന - സ്ത്രീധന നിരോധന ദിനാചരണം നടത്തി

 

എറണാകുളം : ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ ഗാർഹിക പീഡന സ്ത്രീധന നിരോധന ദിനത്തിൽ അവബോധ പരിപാടി സംഘടിപ്പിച്ചു. എറണാകുളം ടൗൺഹാളിൽ നടന്ന യോഗം കൊച്ചി കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷീബ ലാൽ ഉദ്ഘാടനം ചെയ്തു.
കൊച്ചി അർബൻ രണ്ട് ഐ. സി.ഡി.സ്.സി. ഡി.പി. ഒ ഇന്ദു വി. എസ് , എറണാകുളം ജില്ലാ വനിത ശിശു വികസന ഓഫീസർ ഡോ. പ്രേംന മനോജ് ശങ്കർ എന്നിവർ പങ്കെടുത്തു. ഗാർഹിക പീഡന നിരോധന നിയമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അഡ്വക്കേറ്റ് ടീന ചെറിയാൻ ക്ലാസ്സെടുത്തു. ഗാർഹിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകൾക്ക് സർക്കാർ മുഖാന്തരം നൽകുന്ന സഹായങ്ങളെ കുറിച്ച് വിശദീകരിച്ചു.  ''സ്ത്രീധന നിരോധന നിയമത്തിന്റെ ഫലപ്രദമായ നടത്തിപ്പ് " എന്ന വിഷയത്തെ ആസ്പദമാക്കി അഡ്വക്കേറ്റ് മായ കൃഷ്ണൻ ക്ലാസ് നയിച്ചു. സ്ത്രീധന  നിരോധന നിയമം ഇന്നും സമൂഹം പൂർണ്ണ അർത്ഥത്തിൽ ഉൾക്കൊണ്ടിട്ടില്ല എന്നും അതുകൊണ്ട് തന്നെയാണ് ഇന്നും സ്ത്രീധന പീഡനങ്ങൾ കേരളത്തിൽ വർദ്ധിച്ചു വരുന്നത് എന്നും  അഭിഭാഷക മായ കൃഷ്ണൻ സൂചിപ്പിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ,  അംഗനവാടി പ്രവർത്തകർ, റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date