Skip to main content

ഏകദിന ശില്‍പശാല സംഘടിപ്പിക്കും.

എറണാകുളം: ടൂറിസം പദ്ധതികള്‍ ആവിഷ്‌കരിച്ച് പ്രാദേശിക വികസനം സാധ്യമാക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിക്കും. ബ്ളോക്കുകളിലെയും ബ്ളോക്കുകളിലെ ഗ്രാമ പഞ്ചായത്തുകളിലെയും പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ടാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്.

എറണാകുളം ജില്ലയിലെ പ്രകൃതി രമണീയമായ ഭൂഭാഗങ്ങളെ ഉള്‍പ്പെടുത്തി ടൂറിസം പദ്ധതികള്‍ ആവിഷ്‌കരിച്ച് പ്രാദേശിക വികസനം സാധ്യമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ജില്ലയിലെ കിഴക്കന്‍ പ്രദേശത്തെ ഗ്രാമീണ ടൂറിസം സാധ്യതകളെ കുറിച്ച് വിശകലനം ചെയ്യുന്നതിനും വിശദമായ പ്രോജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുന്നോടിയെന്ന നിലയിലുമാണ് ശില്‍പശാലയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.

അങ്കമാലി, കൂവപ്പടി, വാഴക്കുളം, വടവുകോട്, കോതമംഗലം, പാമ്പാക്കുട, മൂവാറ്റുപുഴ എന്നീ ബ്ളോക്ക് പ്രസിഡന്റുമാര്‍,  ഈ വ്‌ളോക്കുകളിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ടാണ് ശില്‍പശാല നടത്തുന്നത്.

പിണ്ടിമന ഗ്രാമപഞ്ചായത്തില്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിനു കീഴിലുളള ഭൂതത്താന്‍കെട്ട് ഗാര്‍ഡന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് 29ന് രാവിലെ 9 മണിക്ക് ശില്‍പശാല ആരംഭിക്കും.

date