Skip to main content

കെ.എ.എസ്. സൗജന്യ പരിശീലനം

പട്ടികജാതി വികസന വകുപ്പിനു കീഴിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ കെ.എ.എസ്. പ്രാഥമിക പരീക്ഷയ്ക്കായി ആറു മാസം ദൈർഘ്യമുള്ള സൗജന്യ പരിശീലനം നൽകുന്നു. ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
പട്ടികജാതി, പട്ടികവർഗക്കാർക്കും ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള മറ്റു പിന്നാക്ക വിഭാഗക്കാർക്കും പരിശീലനത്തിനായി അപേക്ഷിക്കാവുന്നതാണ്. പട്ടികജാതി, പട്ടികവർഗക്കാർക്ക് സർക്കാർ ഉത്തരവിനു വിധേയമായി സ്‌റ്റൈപൻഡ് ലഭിക്കും. ഡിസംബർ 20ന് ആരംഭിക്കുന്ന ക്ലാസിൽ ചേരാൻ താത്പര്യമുള്ളവർ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഒരു ഫോട്ടോ എന്നിവ സഹിതം ഡിസംബർ 15നു മുൻപു തിരുവനനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോം ട്രെയിനിങ് സെന്റർ ഓഫിസിൽ ലഭിക്കും.
പി.എൻ.എക്സ്. 4772/2021

date