Skip to main content

അങ്കണവാടികൾ ആധുനികവൽക്കരിക്കാൻ നിർമ്മാണ പ്രവർത്തനം നടത്തും : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്തെ 258 അങ്കണവാടികൾക്ക് ആധുനിക സൗകര്യങ്ങൾ ഉറപ്പാക്കി ശിശുസൗഹൃ പോഷണ കേന്ദ്രങ്ങളാക്കി ഉയർത്താൻ ഒരു അങ്കണവാടിക്ക് 2 ലക്ഷം രൂപ വിനിയോഗിക്കാനും ലോക്കൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് ആന്റ് എഞ്ചിനീയറിംഗ് വിഭാഗത്തെ ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കാനും ഭരണാനുമതി നൽകിയതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
നവീകരിക്കേണ്ട അങ്കണവാടികളുള്ള ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സാങ്കേതിക വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർമാർ നവീകരണ പ്രവർത്തനങ്ങൾക്കാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. അങ്കണവാടി നവീകരണത്തിനായി ആദ്യം തുക വകയിരുത്തിയ ശീർഷകത്തിൽ കേന്ദ്ര- സംസ്ഥാന വിഹിതം ഉൾപ്പെട്ടതിനാൽ പുതിയ രണ്ട് ശീർഷകങ്ങൾ അനുവദിച്ച് തുക വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പി.എൻ.എക്സ്. 4774/2021
 

date