സംസ്ഥാന ജൂഡോ ചാമ്പ്യന്‍ഷിപ്പ് രാമക്കല്‍മേട്ടില്‍; കായികമന്ത്രി വി.അബ്ദുറഹ്മാന് ദീപശിഖ തെളിയിച്ചു
രാമക്കല്‍മേട്ടില്‍ ചൊവ്വാഴ്ച ആരംഭിക്കുന്ന ജൂഡോ ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി സംഘടിപ്പിച്ച ദീപശിഖ റാലി കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന് ദീപശിഖ തെളിയിച്ചു. നെടുങ്കണ്ടം സ്പോര്‍ട്സ് ഹോസ്റ്റല്‍ കുട്ടികളുടെ പങ്കാളിത്തത്തോടെയാണ് ദീപശിഖാ റാലി സംഘടിപ്പിച്ചത്. കായിക വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാനൊപ്പം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്, എം.എം മണി എംഎല്‍എ എന്നിവരും പങ്കെടുത്തു.
നാല്‍പ്പതാമത് സംസ്ഥാന സീനിയര്‍, ജൂനിയര്‍ , മിക്സഡ് ജൂഡോ ചാമ്പ്യന്‍ഷിപ്പ് ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാമക്കല്‍മേട് എസ് എന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ചൊവ്വാഴ്ച്ച വൈകിട്ട് നാല് മണിക്ക് ജല വിഭവ മന്ത്രി റോഷി ആഗസ്റ്റിന് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. എം.പി. ഡീന്‍ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് മാര്‍ച്ച് പാസ്റ്റ് സല്യൂട്ട് സ്വീകരിക്കും. 9 ന് (വ്യാഴം) വൈകിട്ട് നാലിന് എം.എം മണി എം.എല്‍ എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
ദീപശിഖാ റാലിയില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മേഴ്സി കുട്ടന്, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി കുഞ്ഞ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയന്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യുട്ടീവ് അംഗം അനസ് ഇബ്രാഹിം, ജൂഡോ അസ്സോസിയേഷന് പ്രസിഡന്റ് കെ.എന്‍ സുകുമാരന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി കെ.വി കുര്യാക്കോസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
- Log in to post comments