Skip to main content

ലോക മണ്ണ് ദിനാചരണം സംഘടിപ്പിച്ചു

ലോക മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മണ്ണ് പരിശോധനാലാബ്, സഞ്ചരിക്കുന്ന മണ്ണ് പരിശോധനലാബ് എന്നിവയുടെ നേതൃത്വത്തില്‍ 'മണ്ണറിവ് പൊന്നറിവ് 'എന്ന വിഷയത്തില്‍ കര്‍ഷക സെമിനാറും കാര്‍ഷിക പ്രശ്‌നോത്തരിയും സംഘടിപ്പിച്ചു. ജില്ലാ കൃഷി ഓഫീസര്‍ ജയശ്രീ ടി വി അധ്യക്ഷത വഹിച്ച യോഗം കോര്‍പറേഷന്‍ ചെമ്പുകാവ് ഡിവിഷന്‍ കൗണ്‍സിലര്‍ റജി ജോയ് ഉദ്ഘാടനം ചെയ്തു. കേരള കാര്‍ഷിക സര്‍വകലാശാല മുന്‍ ഡയറക്ടര്‍ ഓഫ് റിസര്‍ച് ഡോ.പി ഇന്ദിരദേവി മുഖ്യപ്രഭാഷണം നടത്തി. മണ്ണറിവ് പൊന്നറിവ് എന്ന വിഷയത്തില്‍ കൃഷിഓഫീസര്‍ സുജിത്ത് പി ജി സെമിനാര്‍ നയിച്ചു. കോര്‍പറേഷന്‍ പരിധിയിലെ കൃഷിഭവനിലെ കര്‍ഷകരെ പങ്കെടിപ്പിച്ച് ജില്ലാ മണ്ണ് പരിശോധനാലാബിലെ കൃഷി ഓഫീസര്‍ ജോസഫ് ജോണ്‍ തേറാട്ടില്‍ നയിച്ച കര്‍ഷക പ്രശ്‌നോത്തരി മത്സരത്തില്‍ തൃശൂര്‍ കൃഷിഭവന്‍ ഒന്നാം സ്ഥാനവും അയ്യന്തോള്‍ കൃഷിഭവന്‍ രണ്ടാം സ്ഥാനവും നേടി. ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ഡോ.സീന പല്ലന്‍, അനു മൈക്കിള്‍, തൃശൂര്‍ കൃഷിഭവന്‍ ഫീല്‍ഡ് ഓഫീസര്‍ സതി, ജില്ലാ മണ്ണ് പരിശോധനാലാബ് അസിസ്റ്റന്റ് സോയില്‍ കെമിസ്റ്റ് ഷീല സി കെ സഞ്ചരിക്കുന്ന മണ്ണ് പരിശോധനാലാബ് അസിസ്റ്റന്റ് സോയില്‍ കെമിസ്റ്റ് ജോബി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

date